ടൊവിനോ തോമസിന്റെ ആരോഗ്യനില തൃപ്തികരം

കൊച്ചി: നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. നിലവില്‍ രക്തസ്രാമില്ല. അതെസമയം 24 മണിക്കൂര്‍ കൂടി ഐസിയുവില്‍ തുടരേണ്ടി വരും എന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.

ഷൂട്ടിംഗിനിടെ വയറില്‍ പരിക്കേറ്റാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കള എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്.

ആശുപത്രിയില്‍ പ്രവേശിച്ച താരത്തിന് ആന്തരിക രക്തസ്രാവം കണ്ടതിനെ തുടര്‍ന്നാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

Share news
error: Content is protected !!
Scroll to Top