2025 തുടക്കം ഗംഭീരമാക്കാന്‍ ടോവിനോ തോമസ് ചിത്രം ‘ഐഡന്റിറ്റി’ എത്തുന്നു; ജനുവരി രണ്ടിന് വേള്‍ഡ് വൈഡ് റിലീസ്..

HIGHLIGHTS : Tovino Thomas' film 'Identity' is coming to start 2025 with a bang; Worldwide release on January 2nd..

careertech

ഫോറെന്‍സിക്കിന് ശേഷം ടോവിനോ തോമസ് – അഖില്‍ പോള്‍ – അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ഐഡന്റിറ്റി’ ജനുവരി രണ്ടിന് ലോകമെമ്പാടും പ്രദര്‍ശനത്തിനൊരുങ്ങുന്നു. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ Dr. റോയി സി ജെയും ചേര്‍ന്നാണ് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് സോഷ്യല്‍ മീഡിയില്‍ ലഭിക്കുന്നത്. ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ആ സംഭവത്തിന്റെ സാക്ഷിക്കൊപ്പം ഹരണ്‍ ശങ്കര്‍ എന്ന സ്‌കെച്ച് ആര്‍ട്ടിസ്റ്റും പൊലീസും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. വമ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് ട്രെയിലര്‍ കാണുമ്പോള്‍ മനസിലാകുന്നത്. ഐഡന്റിറ്റിയുടെ തമിഴ് ട്രെയ്ലര്‍ സൂപ്പര്‍ താരമായ ശിവ കാര്‍ത്തികേയനാണ് പുറത്തു വിട്ടത്. തമിഴ് പ്രേക്ഷകരും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.

sameeksha-malabarinews

ആക്ഷന്‍ പശ്ചാത്തലമുള്ള ഒരു ഇന്‍വെസ്റ്റിഗേഷന്‍ സിനിമയാണ് ഐഡന്റിറ്റിയെന്ന് നേരത്തെ സംവിധായകന്‍ അഖില്‍ പോള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സിനിമയിലെ ആക്ഷന് അതിന്റേതായ പ്രത്യേകതകളുമുണ്ട്. അതുകൊണ്ടാണ് പുറത്തുനിന്ന് ‘ജവാന്‍’ പോലുള്ള സിനിമകളില്‍ വര്‍ക്ക് ചെയ്ത യാനിക് ബെന്‍ എന്ന സ്റ്റണ്ട് ഡയറക്ടറെ കൊണ്ടുവന്നതെന്നും അഖില്‍ പോള്‍ പറഞ്ഞു. ചിത്രത്തിന്റെ അവസാനത്തെ 40 മിനിറ്റ് മലയാളത്തില്‍ ഇതുവരെ കണ്ടു പരിചയമില്ലാത്ത പശ്ചാത്തലമാണെന്നും അഖില്‍ മനസുതുറന്നിരുന്നു.

ഐഡന്റിറ്റിയുടെ ആള്‍ ഇന്ത്യ വിതരണാവകാശം റെക്കോര്‍ഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരിയില്‍ തീയേറ്ററുകളിലെത്തിക്കും. ജി സി സി വിതരണാവകാശം ഫാഴ്‌സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തിരക്കഥ സംവിധായകരായ അഖില്‍ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്.

തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. മന്ദിര ബേദി, അര്‍ച്ചന കവി, അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍. സംഗീതവും പശ്ചാത്തല സംഗീതവും ജേക്‌സ് ബിജോയിയുടെതാണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: നിതിന്‍ കുമാര്‍, പ്രദീപ് മൂലേത്തറ, ചിത്രസംയോജനം: ചമന്‍ ചാക്കോ, സൗണ്ട് മിക്‌സിങ്: എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, പ്രൊഡക്ഷന്‍ ഡിസൈന്‍: അനീഷ് നാടോടി, ആര്‍ട്ട് ഡയറക്ടര്‍: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മാലിനി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോ പ്രൊഡ്യൂസേഴ്‌സ്: ജി ബിന്ദു റാണി മല്യത്ത്, കാര്‍ത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷന്‍ കൊറിയോഗ്രാഫി: യാനിക്ക് ബെന്‍, ഫീനിക്‌സ് പ്രഭു, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: ജോബ് ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, സുനില്‍ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടര്‍: അഭില്‍ ആനന്ദ്, ലൈന്‍ പ്രൊഡ്യൂസര്‍: പ്രധ്വി രാജന്‍, വിഎഫ്എക്‌സ്: മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, ലിറിക്‌സ്: അനസ് ഖാന്‍, ഡിഐ: ഹ്യൂസ് ആന്‍ഡ് ടോണ്‍സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യന്‍ എം, സ്റ്റില്‍സ്: ജാന്‍ ജോസഫ് ജോര്‍ജ്, ഷാഫി ഷക്കീര്‍, ഡിസൈന്‍: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ പ്രൊമോഷന്‍സ്: അഭില്‍ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!