HIGHLIGHTS : Egg Sukka
ആവശ്യമായ ചേരുവകള്‍:-
മുട്ട – 6, വേവിച്ചത്
തേങ്ങ – ചുരണ്ടിയത് പകുതി
ഉള്ളി ചെറുതായി അരിഞ്ഞത്- 1
തക്കാളി – 1
ചുവന്ന മുളക് – 5
ഉലുവ – 1 ടീസ്പൂണ്‍
ജീരകം – 1 ടീസ്പൂണ്‍
മല്ലി – 1 ടീസ്പൂണ്‍
വെളുത്തുള്ളി – 4
മഞ്ഞള്‍ – 1 ടീസ്പൂണ്‍
ഗരം മസാല പൊടി – 1 ടീസ്പൂണ്‍
കറിവേപ്പില – 1 തണ്ട്
എണ്ണ – 2 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
മല്ലിയില ചെറുതായി അരിഞ്ഞത്- 2 തണ്ട്
തയ്യാറാക്കുന്ന രീതി :-
ഒരു ഫ്രൈയിംഗ് പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കി, ചുവന്ന മുളക്, ഉലുവ, മല്ലി, ജീരകം, ചുരണ്ടിയ തേങ്ങ, വെളുത്തുള്ളി ഓരോന്നും പ്രത്യേകം വറുത്തെടുക്കുക . തണുത്ത ശേഷം ചേരുവകളെല്ലാം ഒരു മിക്സര്‍ ജാറില്‍ അരച്ചെടുക്കുക
എണ്ണ ചൂടാക്കി മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഉള്ളി വഴറ്റുക. ഇനി അരച്ച മസാല ചേര്‍ത്ത് നന്നായി വഴറ്റുക. അല്പം ഗ്രേവി വേണമെങ്കില്‍ കുറച്ച് വെള്ളം ചേര്‍ക്കാം. തക്കാളി ചേര്‍ക്കുക. പാകത്തിന് ഉപ്പ് ചേര്‍ക്കുക. നന്നായി ഇളക്കുക.
ഇനി ഗരം മസാല പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. കറിവേപ്പില ചേര്‍ക്കുക.
ഓരോ പുഴുങ്ങിയ മുട്ടയും രണ്ടായി മുറിച്ച് മസാലയിലേക്ക് ചേര്‍ക്കുക. പതുക്കെ ഇളക്കുക. വേവിക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു