
തൊടുപുഴ: വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി വിനോദ സഞ്ചാരികള്‍. ഇടുക്കി തൊമ്മന്‍കുത്ത് ആനചാടി കുത്തിലാണ് സംഭവം. വിനോദ സഞ്ചാരികള്‍ വെള്ളച്ചാട്ടം കണ്ട് പുഴയില്‍ നില്‍ക്കുമ്പോഴാണ് മല മുകളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ച് എത്തിയത്.
ഇതോടെ പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളുമടങ്ങിയ വിനോദ സഞ്ചാരികള്‍ ആനചാടി കുത്തില്‍ ഒറ്റപ്പെടുകയായിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കനത്ത മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പാറക്കെട്ടില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ അഗ്‌നിശമന സേനയെത്തി രക്ഷപ്പെടുത്തി. കുട്ടികള്‍ ഉള്‍പ്പെടെയുള്ള എറണാകുളം സ്വദേശികളായ 15 സഞ്ചാരികളെയാണ് അഗ്‌നിശമന സേന സാഹസികമായി രക്ഷപ്പെടുത്തിയത്.
പാറക്കെട്ടില്‍ കുടുങ്ങിയവരുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തി. എന്നാല്‍ പുഴയിലെ ഒഴുക്ക് കൂടുതലായതിനാല്‍ ഇവര്‍ക്ക് മറുകരയിലെത്താനായില്ല. വൈകിട്ട് ആറ് മണിയോടെ തൊടുപുഴയില്‍ നിന്ന് അഗ്‌നിശമന സേന സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




