ലിഗയുടെ കൊലപാതകം: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ 17 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര മജസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്.

ഇന്ന്വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരെയാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ മാര്‍ച്ച് 14 ന് കോവളത്തെത്തിയ യുവതിയെ തന്ത്രപരമായി പൊന്തക്കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.

പ്രതികള്‍ക്കെതിരെ കൊലപാതകം, ബലാത്സംഗം, ലഹരിവസ്തുക്കള്‍ ഉപയോഗിക്കല്‍ എന്നിവയാണ് ചുമത്തിയിരിക്കുന്ന വകുപ്പുകള്‍.

Share news
error: Content is protected !!
Scroll to Top