കശ്മീരില്‍ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത ബസ് കൊക്കയിലേക്ക് മറിഞ്ഞു; 15 മരണം 30 പേര്‍ക്ക് പരിക്ക്

ജമ്മു കശ്മീരിലെ രജൗരില്‍ ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടമായി. വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത ബസാണ് അപകടത്തില്‍പ്പെട്ടത്. 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ 15 പേരോളം മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പ്രശസ്തമായ ശിവ് ഖോഡി ക്ഷേത്ര ദര്‍ശനത്തിന് പോയ തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് 150 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. പരുക്കേറ്റവരെ അഖ്‌നൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top