Section

malabari-logo-mobile

ലണ്ടനില്‍ പത്തുവയസ്സുകാരി മലയാളി പെണ്‍കുട്ടിക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു; നില ഗുരുതരം

HIGHLIGHTS : Malayali girl shot by unknown person in London; The condition is critical

ലണ്ടന്‍: മലയാളി പെണ്‍കുട്ടിക്ക് നേരെ ലണ്ടനില്‍ അജ്ഞാതന്റെ ആക്രമണം. കൊച്ചി ഗോതുരുത്ത് സ്വദേശി ലിസ മരിയ (10) ക്ക് നേരെയാണ് അജ്ഞാതന്‍ വെടിയുതിര്‍ത്തത്. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടില്‍ വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ മരിയ. ഇന്നലെ രാത്രി അച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടന്‍ ഹക്‌നിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കവെയാണ് വെടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.

ലിസ മരിയയും കുടുംബവും വര്‍ഷങ്ങളായി ബര്‍മിങ്ഹാമില്‍ താമസിക്കുകയാണ്. ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. പ്രതി പിന്നീട് രക്ഷപ്പെട്ടു. പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ലിസ അടക്കം അഞ്ച് പേര്‍ക്കാണ് വെടിയേറ്റത്. മറ്റ് നാല് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.

sameeksha-malabarinews

ആക്രമികള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ലക്ഷ്യംതെറ്റി ലിസ്സെലിന് വെടിയേല്‍ക്കുകയായിരുന്നു എന്നാണ് വിവരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!