പീഡനക്കേസ്; ആരോപണങ്ങള്‍ക്ക് പിന്നില്‍ ദിലീപ്; ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍

കൊച്ചി: പീഡനക്കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി
ദിലീപ് ആണെന്ന് ബാലചന്ദ്രകുമാര്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു.

ദിലീപിന് എതിരായ വെളിപ്പെടുത്തലുകളുടെ പ്രതികാരമായാണ് തനിക്കെതിരായ ആരോപണം. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം പരാതി നല്‍കിയതിനുള്ള കാരണം ഇവര്‍ക്ക് വ്യക്തമാക്കാന്‍ പോലും കഴിയുന്നില്ലെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നു. അന്വേഷണവുമായി സഹകരിക്കാം. താന്‍ നിരപരാധിയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ എളമക്കര പൊലീസാണ് ബാലചന്ദ്രകുമാരിനെതിരെ കേസെടുത്തിരിക്കുന്നത്. പത്തു വര്‍ഷം മുമ്പു ജോലി വാഗ്ദാനം ചെയ്തു വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

 

 

Share news
error: Content is protected !!
Scroll to Top