പന്നിയങ്കരയില്‍ ടോള്‍ പിരിവ് ഇന്നുമുതല്‍; പ്രദേശവാസികള്‍ക്ക് ഇളവില്ല

പാലക്കാട് : പന്നിയങ്കരയില്‍ ഇന്ന് മുതല്‍ എല്ലാവരും ടോള്‍ നല്‍കണം. പ്രദേശവാസികള്‍ക്ക് നല്‍കിയ സൗജന്യ യാത്ര നിര്‍ത്തലാക്കിയതായി കരാര്‍ കമ്പനി വ്യക്തമാക്കി. സ്വകാര്യ ബസുകള്‍ക്കും ഇളവ് നല്‍കില്ല. ഇന്ന് രാവിലെ 9 മണി മുതല്‍ ആണ് ടോള്‍ പിരിവ് തുടങ്ങും. വലിയ പ്രതിഷേധം കണക്കിലെടുത്ത് ടോള്‍ പ്ലാസയ്ക്ക് സമീപം കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

രമ്യ ഹരിദാസ് എം പി, പിപി സുമോദ് എംഎല്‍എ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ബസ് ഉടമ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഇന്നലെ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു. 2 ദിവസത്തിനകം നിലപാട് അറിയിക്കുമെന്നാണ് ടോള്‍ കമ്പനി അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഇന്ന് മുതല്‍ ടോള്‍ പിരിക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.

ടോള്‍ നല്‍കേണ്ടി വന്നാല്‍ സര്‍വീസ് നടത്തില്ലെന്ന് ബസ് ഉടമകള്‍ നേരത്തെ അറിയിച്ചിരുന്നു. പ്രതിമാസം 9400 രൂപ നല്‍കാനാകില്ലെന്നാണ് ബസ് ഓണേഴ്സ് അസോസിയേഷന്‍ പറയുന്നത്. പന്നിയങ്കരയില്‍ ടോള്‍ പിരിവ് തുടങ്ങിയതോടെ ശക്തമായ പ്രതിഷേധവും ടോള്‍ പ്ലാസയില്‍ നടന്നു. ഇന്ന് ടോള്‍ പിരിവ് വീണ്ടും ആരംഭിക്കുമ്പോള്‍ പ്രതിഷേധത്തിനും സാധ്യതയുണ്ട്.

ഒരു തവണ കടന്നു പോകുന്നതിന് 650 രൂപ നല്‍കാനാവില്ലെന്ന് ടിപ്പര്‍ ഉടമകള്‍ നിലപാടെടുത്തു. ടിപ്പര്‍ ലോറികള്‍ ടോള്‍ പ്ലാസയില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കുകയും ചെയ്തു. ഇനിതു പിന്നാലെ പന്നിയങ്കര ടോളില്‍ വീണ്ടും പ്രതിഷേധം ഉണ്ടായി. തദ്ദേശവാസികള്‍ക്ക് സൗജന്യ പാസ് അനുവദിക്കാത്തതിലാണ് പ്രതിഷേധം. അന്തിമ തീരുമാനമാകുന്നതിന് മുമ്പ് ടോള്‍ പിരിക്കാന്‍ കരാര്‍ കമ്പനി തീരുമാനിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. വലിയ പ്രതിഷേധം കണക്കിലെടുത്ത് ടോള്‍ പ്ലാസയ്ക്ക് സമീപം കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

മാര്‍ച്ച് 9ാം തിയതി മുതലാണ് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് തുടങ്ങിയത്. അന്ന് ഇടത് യുവ ജനസംഘടനകളുടെ സമരം ഉണ്ടായിരുന്നു. പിന്നീടാണ് പ്രദേശവാസികളുടെ ഇളവ് ഉള്‍പ്പെടെ ആവശ്യം ശക്തമായത്.

 

Share news
error: Content is protected !!
Scroll to Top