കുറ്റിപ്പുറം: നിര്‍മാണം പുരോഗമിക്കുന്ന ആറുവരിപ്പാതയില്‍ ജില്ലയിലെ ടോള്‍ പിരിവുകേന്ദ്രം വളാഞ്ചേരി വെട്ടിച്ചിറയില്‍ സ്ഥാപിക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായതായി കെ.എന്‍ ആര്‍ സി എല്‍ പ്രൊജക്ട് വൈസ് പ്രസിഡന്റ് മുരളീധര റെഡ്ഡി അറിയിച്ചു. ജില്ലയിലൂടെയുള്ള 75 കിലോമീറ്റര്‍ ദേശീയ പാതയില്‍ ആകെ ഒരു ടോള്‍ ബുത്താണ് ഉണ്ടാവുക.
തൃശൂര്‍ ഭാഗത്തുനിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് വളാഞ്ചേരി ബൈപാസിലെ വയഡക്ട് പാലം കയറിക്കഴിഞ്ഞാല്‍ ചെന്നെത്തുക ടോള്‍ബൂത്തിലേക്കാകും. 60 കിലോമീറ്റര്‍ അകലത്തിലാണ് ടോള്‍ ബൂത്ത് സ്ഥാപിക്കുന്നത്.
ട്രാഫിക് സിഗ്‌നലുകളും ‘യു’ ടേണുകളുമില്ലാത്ത അതിവേഗ പാതയിലൂടെ വാഹനങ്ങള്‍ക്ക് ജില്ല കടക്കാന്‍ വേണ്ടിവരിക 50 മിനിറ്റാകും. 2024 ആഗസ്റ്റില്‍ പുതിയ ആറുവരിപ്പാത തുറക്കാനാകുമെന്നാണ് കരുതുന്നതതെന്ന് കെ.എന്‍ആര്‍സിഎല്‍ പ്രതിനിധികള്‍ പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



