തിരുവനന്തപുരം; മകളുടെ വിവാഹത്തലേന്ന് പിതാവ് അതിദാരുണമായി കൊല്ലപ്പെട്ടു. വര്‍ക്കല വടശ്ശേരിക്കോണം സ്വദേശി രാജു(61) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ പത്തരക്ക് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം
ഇന്ന് പുലര്‍ച്ചെ 12.30 മണിയോടെ ഇവരുടെ അയല്‍വാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണുവും കൂട്ടുകാരുമായുണ്ടായ സംഘര്‍ഷത്തിനിടെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. വാക്കുതര്‍ക്കത്തിനും സംഘര്‍ഷത്തിനുമിടെ മധുവിനെയും മകളെയും സംഘം ആക്രമിക്കുകയായിരുന്നു. മകള്‍ക്കും മറ്റൊരു അയല്‍വാസിക്കും പരിക്കുണ്ട്.
സംഭവത്തില്‍ ജിഷ്ണു, സഹോദരന്‍ ജിജിന്‍, ശ്യാം, മനു, എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ശ്രീലക്ഷമിയുമായി ജിഷ്ണു അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള വിവാഹം ആലോചിച്ചിരുന്നു. അത് മുടങ്ങിയിരുന്നു. ഇതിന് ശേഷം ശ്രീലക്ഷ്മിക്ക് മറ്റ് വിവാഹാലോചനകള്‍ വരികയും തുടര്‍ന്നാണ് ഇന്ന് മറ്റൊരു വിവാഹം ഉറിപ്പിച്ചത്.
കൊല്ലപ്പെട്ട മധു പ്രവാസിയായിരുന്നു. ഇപ്പോള്‍ നാട്ടില്‍ ഓട്ടോ ഓടിക്കുകയായിരുന്നു.



