തിരുവനന്തപുരം കല്യാണ തലേന്നത്തെ സത്കാരങ്ങള്‍ കഴിഞ്ഞ് എല്ലാവരും പോയ തക്കത്തിലാണ് പ്രതികളായ യുവാക്കള്‍ വീട്ടിലെത്തിയതെന്നും, ജിഷ്ണുവിന്റെ സഹോദരന്‍ ജിജിനാണ് മണ്‍വെട്ടികൊണ്ട് തലക്കടിച്ചതെന്നും കൊല്ലപ്പെട്ട രാജുവിന്റെ ബന്ധുക്കള്‍.
തിരുവനന്തപുരം വടശ്ശേരിക്കോണം സ്വദേശി രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. അയല്‍വാസിയും
ശ്രീലക്ഷമിയുടെ സുഹൃത്തുമായ ജിഷ്ണു, സഹോദരന്‍ ജിജിന്‍, ശ്യാം, മനു എന്നിവര്‍ ചേര്‍ന്ന് അര്‍ദ്ധരാത്രിയില്‍ വിവാഹവീട്ടിലെത്തി രാജുവിനെ ആക്രമിക്കുകയായിരുന്നു.
സത്കാരം കഴിഞ്ഞ് ആളുകളല്ലാം പോയി അടുത്ത ബന്ധുക്കള്‍ മാത്രം വീട്ടിലുള്ളപ്പോളാണ് യുവാക്കള്‍ വീട്ടിലെത്തിയത്. തര്‍ക്കത്തിനിടെ ആദ്യം ഇവര്‍ ശ്രീലക്ഷ്മിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിലത്തുവീണ ശ്രീലക്ഷമിയെ രക്ഷിക്കാന്‍ ശ്രമിച്ച രാജുവിനെയും ഇവര്‍ ആക്രമിച്ചു. ജിജിനാണ് മണ്‍വെട്ടികൊണ്ട് തലക്കടിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
നേരത്തെ ശ്രീലക്ഷ്മിയുടെയും, ജിഷ്ണുവിന്റെയും വിവാഹം ആലോചിച്ചിരുന്നു. ശ്രീലക്ഷമിയുടെ വീട്ടുകാര്‍ക്ക് ഇതിനോട് യോജിപ്പില്ലായിരുന്നു. ഇതിനുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നിഗമനം. രാജുവിന്റെ മകന്‍ ഈ സമയത്ത് കാറ്ററിങ്ങ് ജീവനക്കാരെ കൊണ്ടുവിടാന്‍ പോയതായിരുന്നു.
രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നാല് പ്രതികളേയും കല്ലമ്പലം പോലീസ് വര്‍ക്കല വെച്ച് അറസ്റ്റ് ചെയ്തു.




