അഫീഫയുടെ ജീവന്‍ അപകടത്തിലെന്ന് പങ്കാളി സുമയ്യ

മലപ്പുറം; തന്റെ ജീവിതപങ്കാളിയായ അഫീഫയുടെ ജീവന്‍ അപകടത്തിലെന്ന് സുമയ്യ. അഫീഫ ബന്ധുക്കളില്‍ നിന്നും ശാരീരികമായും, മാനസികമായും പീഡനം നേരിടുകയാണെന്നും  ഇതിനൊക്കെ തെളിവുകള്‍ അഫീഫ തനിക്ക് അയച്ചിട്ടുണ്ടെന്നും ചില മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സുമയ്യ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കൊണ്ടോട്ടി സ്വദേശിയായ സുമയ്യക്കൊപ്പം ജീവിക്കേണ്ടെന്ന് ഹൈക്കോടതിയില്‍ നിര്‍ബന്ധിച്ച് മൊഴി മാറ്റിച്ചതാണെന്ന് അഫീഫയുടെ മെസേജുകളില്‍ പറയുന്നുണ്ട്. . മലപ്പുറം വനിതാ പ്രോട്ടക്ഷന്‍ ഓഫീസര്‍മാരുടെ മുമ്പില്‍ വെച്ച് അഫീഫയെ കാറില്‍ കയറ്റിക്കൊണ്ടു പോയ ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സുമയ്യക്ക് അഫീഫ അയച്ച മെസേജില്‍, തന്നെ കോഴിക്കോട്ടുള്ള ഏതോ മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അവിടുത്തെ നഴ്‌സുമാരോടും, ഡോക്ടര്‍മാരോടും പോലീസിനെ വിളിക്കാന്‍ ആവിശ്യപ്പെട്ടെങ്കിലും അവര്‍ അതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും അഫീഫ പറയുന്നുതായി 24 ന്യൂസ്, ഡൂള്‍ന്യൂസ് എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ പ്രണയം പ്രകൃതിവിരുദ്ധമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും അഫീഫയുടെ മെസേജിലുണ്ട്.

ഒന്നിച്ച് താമസിക്കുന്നതിനിടിയല്‍ മെയ് 30 നാണ് അഫീഫയെ കാണാതാകുന്നത്. തുടര്‍ന്ന് സുമയ്യ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ അഫീഫ കുടുംബത്തോടൊപ്പം പോകണമെന്ന് പറഞ്ഞതോടെ ഹൈക്കോടതി ഇക്കാരം അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഭീഷണിക്ക് വഴങ്ങിയാണ് ഇത്തരമൊരു മൊഴി നല്‍കിയതെന്ന അഫീഫയുടെ സന്ദേശമാണ് തനിക്ക് ലഭിച്ചതെന്ന് സുമയ്യ പറയുന്നു. അഫീഫയെ സുരക്ഷിത ഇടത്തേക്ക് മാറ്റി ജീവന് സംരക്ഷണം ഒരുക്കണമെന്നാണ് സുമയ്യയുടെ ആവിശ്യം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top