പരപ്പനങ്ങാടി: നഗരമധ്യത്തിലെ അണ്ടര്‍ ബ്രിഡ്ജിനു താഴെ അവശ നിലയില്‍ കാണപ്പെട്ടയാള്‍ മരണപ്പെട്ടു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയില്‍ മരണപ്പെട്ടതായി പരപ്പനങ്ങാടി പോലീസ് അറിയിച്ചു.
ഇയാളുടെ പേരും മേല്‍വിലാസവും ലഭ്യമായിട്ടില്ല്. വെളുത്ത മെലിഞ്ഞ ശരീരം 166 സെന്റമീറ്റര്‍ ഉയരം, നര കലര്‍ന്ന താടിയും മുടിയും പ്രായം ഉദ്ദേശം 50 വയസ്സ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 04942410260, 9497947225 എന്നീ നമ്പറില്‍ അറിയിക്കണമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




