എ ഐ ക്യാമറയെ പറ്റിക്കാന്‍ കൈ കൊണ്ട് നമ്പര്‍ മറിച്ച് ബൈക്ക് യാത്ര ; മുട്ടന്‍ പണി കൊടുത്ത് എംവി ഡി

എഐ കാമറയെ പറ്റിക്കുന്നവര്‍ക്ക് മുട്ടന്‍ പണി കൊടുത്ത് എംവി ഡി. നിയമം ലംഘിച്ച് കാമറയുടെ മുന്നിലെത്തുമ്പോള്‍ വാഹന നമ്പര്‍ കൈകൊണ്ടും സ്റ്റിക്കര്‍ പതിച്ചും മറയ്ക്കുന്നവരെ മോട്ടോര്‍ വാഹന വകുപ്പ് പൊക്കിത്തുടങ്ങി. പെരിന്തല്‍മണ്ണയില്‍ നിയമലംഘനം നടത്തിയ ഉച്ചാരക്കടവ് സ്വദേശിയായ വിദ്യാര്‍ഥിയെ കണ്ടെത്തി വാഹനം പിടിച്ചെടുത്ത് 13,000 രൂപ പിഴ ചുമത്തി. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന രണ്ടുപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ആളെ തിരിച്ചറിയാതിരിക്കാന്‍ അപകടം വരുത്തുംവിധം ഒരു കൈകൊണ്ട് വാഹനം ഓടിച്ച് മറ്റേ കൈ ഉപയോഗിച്ച് നമ്പര്‍ മറച്ചായിരുന്നു കബളിപ്പിക്കല്‍.

കോട്ടക്കലിലെ എഐ കാമറ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ പ്രത്യേക സംഘമാണ് ഏരിയ തിരിച്ച് കുറ്റക്കാരെ പിടികൂടുന്നത്. എട്ട് കേസുകളാണ് കഴിഞ്ഞ ദിവസം കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. എം വിഐ പ്രമോദ് ശങ്കര്‍, എഎംവിഐമാരായ ഷൂജ മാട്ടട, സബീര്‍ പാകാടന്‍, പി പ്രജീഷ് എന്നിവരടങ്ങുന്നതാണ് പ്രത്യേക സംഘം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top