വള്ളിക്കുന്ന്: മലപ്പുറം ജില്ല ഒളിമ്പിക് അസോസിയേഷന്‍ ടോക്കിയോ ഒളിമ്പിക്‌സിന്റെ പ്രചരണാര്‍ത്ഥവും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ‘ചിയേഴ്‌സ് ഫോര്‍ ഇന്ത്യ’ യുടെ ഭാഗമായും നടത്തുന്ന പ്രചാരണ ജാഥ തിങ്കളാഴ്ച നടക്കും.
ജാഥയുടെ ഉദ്ഘാടനം വള്ളിക്കുന്ന് അത്താണിയ്ക്കലില്‍ രാവിലെ ഒന്‍പതിന് പി.അബ്ദുള്‍ ഹമീദ് എം.എല്‍.എ നിര്‍വഹിക്കും. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കായികവിഭാഗം മേധാവി ഡോ.വി.പി.സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുക്കും.
‘രണ്ട് മലപ്പുറം ജില്ലക്കാരുള്‍പ്പെടെ ഒമ്പത് മലയാളികള്‍ പങ്കെടുക്കുന്ന ഒളിമ്പിക്‌സിനെ വരവേല്‍ക്കുന്നതിന്നായുള്ള ചിയേര്‍ ഫോര്‍ ഇന്ത്യ’ യുടെ ഭാഗമായുള്ള സെല്‍ഫി, ഒപ്പ് ശേഖരണം എന്നിവയുടെ ചടങ്ങില്‍ നടക്കും



