HIGHLIGHTS : Toilet Speaks: Students conduct toilet auditing in Farokh
ഫറോക്ക് : ജില്ലാ നാഷണല്‍ സര്‍വീസ് സ്‌കീമും ജില്ലാ ശുചിത്വ മിഷനും സംയുക്തമായി ജില്ലയിലെ പൊതു ശൗചാലയങ്ങള്‍ ഓഡിറ്റിഗിനു വിധേയമാക്കുന്നതിന്റെ ഭാഗമായി ഫറോക്ക് ടൗണില്‍ ഫാറൂഖ് ട്രെയ്‌നിംഗ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശുചിത്വ ഓഡിറ്റിഗ് നടത്തി.
നഗരസഭയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, വിദ്യാഭ്യസ സ്ഥാപനങ്ങള്‍, പൊതു ശൗചാലയങ്ങള്‍ എന്നിവയാണ് ശുചിത്വ ഓഡിറ്റിന് വിധേയമാക്കിയത്. എന്‍എസ്എസ് വളണ്ടിയേഴ്‌സ് ഗൂഗിള്‍ ഫോമില്‍ വിവരങ്ങള്‍ ശേഖരിച്ചു. ശൗചാലയം വൃത്തിയാണോ, കൃത്യമായി വെള്ളമുണ്ടോ, ഫ്‌ലഷ് പ്രവര്‍ത്തിക്കുന്നുണ്ടോ, നാപ്കിന്‍ നിക്ഷേപിക്കാന്‍ മാലിന്യ കുട്ടയുണ്ടോ, തുടങ്ങിയ കാര്യങ്ങള്‍ വളണ്ടിയര്‍മാര്‍ പരിശോധിച്ചു.
ഫറോക്ക് പോലീസ് സ്റ്റേഷനില്‍ നടന്ന പരിപാടി ഫറോക്ക് നഗരസഭ ചെയര്‍മാന്‍ എന്‍ സി അബ്ദുള്‍ റസാഖ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷറഫ് കെ വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫറോക്ക് എസ്എച്ച്ഒ ശ്രീജിത് പി സ് മുഖ്യാതിഥിയായി. ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം ഗൗതമന്‍, എന്‍എസ്എസ് ജില്ലാ കോഡിനേറ്റര്‍ ഫസീല്‍ അഹമ്മദ് എന്നിവര്‍ പദ്ധതി വിശദീകരിച്ചു.
ഫാറൂഖ് ട്രെയ്‌നിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സിന്‍ഡിക്കേറ്റ് അംഗം ഡോ. ടി മുഹമ്മദ് സലിം, നഗരസഭ സെക്രട്ടറി കെ പി എം നവാസ്, സ്ഥിരം സമിതി അധ്യക്ഷ ബല്‍ക്കിസ്, സീനിയര്‍ പിഎച്ച്‌ഐ ഖാലിദ് വി, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശിഹാബ് കെ, സുബിന്‍ കെ, സിജി പി എസ്, ആയിശ ബീവി, ഷീബ, സജേഷ്, എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് വളണ്ടിയര്‍ ആസിഫ് മുഹമ്മദ് നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു