HIGHLIGHTS : Man arrested for stealing from Kodinji masjid
തിരൂരങ്ങാടി: കൊടിഞ്ഞി സത്യപള്ളി എന്നറിയപ്പെടുന്ന പഴയ കൊടിഞ്ഞി പള്ളിയില്‍ നേര്‍ച്ചപ്പെട്ടി കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി തിരൂരങ്ങാടി പോലീസിന്റെ പിടിയില്‍. ഡിസംബര്‍ ഒന്നാം തീയതി രാത്രിയില്‍ മോഷണം നടത്തിയ താമരശ്ശേരി പൂനൂര്‍ കക്കാട്ടുമ്മല്‍ വീട്ടില്‍ മുജീബ് റഹ്‌മാന്‍ (41)നെയാണ് തിരുരങ്ങാടി പോലീസ് പിടികൂടിയത്.
ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ പള്ളിയുടെ മുന്‍വശത്തുള്ള ഭണ്ഡാരം പിക്കാസ് ഉപയോഗിച്ച് പൊളിച്ചാണ് പണം മോഷണം നടത്തിയത്. തുടര്‍ന്ന് തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കുകയും കേസെടുത്തു അന്വേഷണം നടത്തിവരികയായിരുന്നു.
പള്ളിയിലും, പരിസരപ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച 30 ഓളം CCTV ദൃശ്യങ്ങള്‍ പരിശോധിച്ചും, ഇത്തരത്തില്‍ മോഷണം നടത്തുന്ന നൂറിലധികം ആളുകളെ വെരിഫൈ ചെയ്തും, മറ്റ് ശാസ്ത്രീയ മാര്‍ഗത്തിലൂടെയും അന്വേഷണം നടത്തിയാണ് പ്രതിയെ താമരശ്ശേരി പൂനൂരില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയായ മുജീബ് റഹ്‌മാന് പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ മുന്‍കാലങ്ങളില്‍ നിരവധി മോഷണ കേസുകള്‍ ഉണ്ട്. അടുത്തകാലത്തായി തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിയില്‍ നിന്നും ഭണ്ഡാരങ്ങള്‍ പൊളിച്ച് ഒരു ലക്ഷത്തിലധികം രൂപ മോഷ്ടിക്കുകയും ആയതില്‍ പിടിക്കപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് വീണ്ടും മോഷണം നടത്തിയത്.
ഇയാള്‍ മറ്റെവിടെയെങ്കിലും മോഷണം നടത്തിയിട്ടുണ്ടോ എന്നും മറ്റും കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ പ്രതീപ് കുമാര്‍, എസ് ഐ രാജു, ഡാന്‍സ് അംഗങ്ങളായ എസ് ഐ പ്രമോദ് കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മാരായ പ്രബീഷ് എം, അനീഷ്.K.B, സി പി ഒ ബിജോയ്. എം. എം. എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു