Section

malabari-logo-mobile

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ആരാണെന്ന് ഇന്ന് അറിയാം

HIGHLIGHTS : Today we know who is the left wing candidate in the Pudupally by-election

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ആരാണെന്ന് ഇന്ന് അറിയാം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി സ്ഥാനാര്‍ഥിയെ തീരുമാനിക്കും. ജെയ്ക് സി തോമസ്, കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വര്‍ഗീസ് എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത്.

നാളെ ജില്ലാ കമ്മറ്റി ചേര്‍ന്ന ശേഷം കോട്ടയത്താകും ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം.

sameeksha-malabarinews

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെയും ഇന്ന് തീരുമാനിക്കും. തൃശ്ശൂരില്‍ ചേരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകുക. മൂന്ന് പേരാണ് സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയിലുള്ളത്. ബിജെപി മേഖലാ പ്രസിഡന്റ് എന്‍ ഹരി, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ എന്നിവരുടെ പേരുകളാണ് പാര്‍ട്ടി പരിഗണിക്കുന്നത്. അടുത്തിടെ പാര്‍ട്ടിയിലെത്തിയ അനില്‍ ആന്റണിയെ പരിഗണിക്കണമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!