വിദ്യാര്‍ഥിനിയെ അപമാനിച്ച കട ഉടമയ്ക്ക് 6 വര്‍ഷം കഠിന തടവ്

മഞ്ചേരി: തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥിനിക്ക് മാനഹാനി വരുത്തിയ കടയുടമയ്ക്ക് ആറുവര്‍ഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ. മലപ്പുറം മു ണ്ടുപറമ്പിലെ തട്ടുകട ഉടമ പാല് ക്കാട് കിണാശ്ശേരി വാക്കില്‍പ്പാ ടം രാജേഷി (45)നെയാണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ അതി വേഗ കോടതി ജഡ്ജി എ എം അഷ്‌റഫ് ശിക്ഷിച്ചത്.

മാനഹാനി വരുത്തിയതിനും പോക്‌സോ വകുപ്പിലും മൂന്നു വര്‍ഷംവീതം കഠിന തടവാണ് ശിക്ഷ. ഇരുവകുപ്പുകളിലും 5000 രൂപവീതം പിഴയ ടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ഓരോ മാസംവീതം അധിക തടവും അനുഭവിക്കണം. തടവ് ശി ക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെ ന്നതിനാല്‍ ഫലത്തില്‍ മൂന്നു വര്‍ ഷത്തെ തടവ് അനുഭവിച്ചാല്‍ മതി. റിമാന്‍ഡില്‍ കിടന്ന കാലാ വധി ശിക്ഷയില്‍ ഇളവ് ചെയ്യാ നും കോടതി വിധിച്ചു.

പ്രോസിക്യൂഷനുവേണ്ടി സ്‌പെ ഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സോമസുന്ദരന്‍ ഹാജരായി. 14 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകള്‍ ഹാജരാ ക്കി. 2021 ജനുവരി 21ന് രാവിലെ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. മുണ്ടുപറമ്പിലെ ഹോസ്റ്റ ലില്‍ താമസിച്ച് പഠിക്കുന്ന 17കാരി യാണ് പരാതിക്കാരി, സ്ഥിരമായി പ്രതിയുടെ തട്ടുകടയില്‍നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top