
തിരൂരങ്ങാടി: താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. പ്രതിപക്ഷ ഉപനേതാവും സ്ഥലം എം.എല്‍.എയുമായി പി.കെ കുഞ്ഞാലിക്കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം സമീറ പുളിക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ റഷീദ്, പഞ്ചായത്ത് അംഗം പി.ടി ജുസൈറ മന്‍സൂര്‍, മാധ്യമ പ്രവര്‍ത്തകന്‍ യു.എ റസാഖ് എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളായി എ.ആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങല്‍ ലിയാഖത്തലി ചെയര്‍മാനും പി.എം റഫീഖ് വര്‍ക്കിംഗ് ചെയര്‍മാന്‍, മമ്പുറം മഹല്ല് സെക്രട്ടറി എ.കെ മൊയ്തീന്‍ കുട്ടി, സിദ്ധീഖ് ചാലില്‍, സൈതലവി കാട്ടിരി, ഒ യാസര്‍, വി അഷ്റഫ്, കെ.വി അന്‍വര്‍, കെ റിയാസ് വൈസ് ചെയര്‍മാന്‍മാരായും എം.പി മൂസ ജനറല്‍ കണ്‍വീനര്‍, കെ റഷീദ്, ബഷീര്‍ മമ്പുറം, പി.ടി മഷ്ഹൂദ്, പി.കെ ഹമീദ്, അഷ്റഫ് തയ്യില്‍, ഹുസൈന്‍ നരിക്കോടന്‍, വി.വി സുരേഷ്, കെ റിയാസ് എന്നിവരെ കണ്‍വീനര്‍മാരായും വി.ടി സലാമിനെ ഖജാജിയായും തെരഞ്ഞെടുത്തു.
യോഗം എ.ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങല്‍ ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.ടി ജുസൈറ മന്‍സൂര്‍ അധ്യക്ഷനായ ചടങ്ങില്‍ യു.എ റസാഖ് സ്വാഗതം പറഞ്ഞു.
താമിറിന്റെ സഹോദരങ്ങളായ ഫിറോസ് ജിഫ്രി, ഹാരിസ് ജിഫ്രി എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. എം.ടി മൂസ നന്ദി പറഞ്ഞു. സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റിയുടെ ആദ്യ യോഗം വെള്ളിയാഴ്ച്ച രാവിലെ മമ്പുറത്ത് ചേരും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




