ഗുരുവായൂരപ്പന് 32 പവന്‍ സ്വര്‍ണ കിരീടം വഴിപാടായി സമര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ

തൃശൂര്‍: ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണ കിരീടം സമര്‍പ്പിച്ച് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ്ഗ. പതിനാല് ലക്ഷത്തിലേറെ രൂപ വിലവരുന്ന സ്വര്‍ണ കിരീടമാണ് സമര്‍പ്പിച്ചത്. ശിവജ്ഞാനം എന്ന കോയമ്പത്തൂര്‍ സ്വദേശിയായ വ്യവസായിയാണ് ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. 32 പവന്‍ തൂക്കം വരുന്നതാണ് ഈ സ്വര്‍ണ കിരീടം.

കിരീടത്തിനൊപ്പം ചന്ദനം അരക്കുന്ന മെഷീനും സമര്‍പ്പിച്ചു. രണ്ട് ലക്ഷം രൂപ വിലവരുന്നതാണ് ഈ മെഷീന്‍. ആര്‍.എം എഞ്ചിനീയറിങ് ഉടമയും തൃശൂര്‍ സ്വദേശിയുമായ കെ.എം രവീന്ദ്രനാണ് ഈ മെഷീന്‍ തയ്യാറാക്കിയത്. വ്യാഴാഴ്ച ഉച്ചപൂജാ നേരത്ത് 11.35 ഓടെ ദുര്‍ഗ്ഗ സ്റ്റാലിന്‍ ക്ഷേത്രത്തില്‍ എത്തിയാണ് സമര്‍പ്പണം നടത്തിയത്. നേരത്തെ തന്നെ കിരീടം തയ്യാറാക്കുന്നതിനുള്ള അളവ് ക്ഷേത്രത്തില്‍ നിന്നും വാങ്ങിയിരുന്നു. ദുര്‍ഗ്ഗ സ്റ്റാലിന്‍ നേരത്തെ പലതവണ ക്ഷേത്ര ദര്‍ശനം നടത്തിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top