ആഘോഷങ്ങളില്ലാതെ തൃശൂര്‍ പൂരത്തിന് കൊടിയേറി

തൃശൂര്‍: തൃശൂര്‍ പൂരത്തിന് കൊടിയേറി. തിരുവമ്പാടിയില്‍ 11.30 നും പാറമേല്‍ക്കാവില്‍ 12 മണിക്കുമാണ് കൊടറ്റ ചടങ്ങ് നടന്നത്. ചടങ്ങില്‍ അഞ്ച് പേര്‍ മാത്രമാണ് പങ്കെടുത്തത്.

കൊവിഡ് 19 വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ പൂരം പൂര്‍ണമായി നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മെയ് മൂന്നിനാണ് തൃശൂര്‍ പൂരം നടക്കേണ്ടിയിരുന്നത്. 58 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് തൃശൂര്‍ പൂരം മാറ്റിവെക്കുന്നുത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top