മടങ്ങിവരുന്ന പ്രവാസികള്‍ക്ക് വേണ്ട ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം;മുഖ്യമന്ത്രി

തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായിട്ടുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മുഖ്യമന്ത്രി. കളക്ടര്‍മാര്‍, എസ്പിമാര്‍, ഡിഎംഒമാര്‍ തുടങ്ങിയവരുമായി നടത്തിയ ഉന്നതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഇവരുമായി സംസാരിച്ചത്.

കോവിഡ് പരിശോധനയുടെ എണ്ണം സംസ്ഥാനത്ത് കൂട്ടണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആളുകള്‍ വനപാതയിലൂടെ സംസ്ഥാനത്തേക്ക് കടക്കുന്നത് തടയണമെന്ന് കളക്ടര്‍മാരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ കേരളത്തിന്റെ സ്ഥിതിഗതികളും ആവശ്യങ്ങളും പ്രധാനമന്ത്രിയോട് അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top