ദൃശ്യവിരുന്നൊരുക്കി പൊന്നാനി സബ് ജയിലിലെ ഈന്തപ്പന പൂത്തുലഞ്ഞു

പൊന്നാനി:തടവുകാര്‍ക്കും സന്ദര്‍ശകര്‍ക്കും ദൃശ്യവിരുന്നൊരുക്കി പൊന്നാനി സബ് ജയിലിലെ ഈന്തപ്പന പൂത്തുലഞ്ഞു.ഏകദേശം പതിനാല് വര്‍ഷം മുമ്പാണ് സബ്ജയില്‍ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ജയില്‍ പരിസരത്ത് അന്ന് ഉണ്ടായിരുന്ന ജീവനക്കാര്‍ ചെടികള്‍ വച്ച് പിടിപ്പിച്ചത്. കൂട്ടത്തില്‍ ഒരു കൗതുകത്തിനായി വച്ച് പിടിപ്പിച്ച ഈന്തപ്പനയാണ് ജയില്‍ ജീവനക്കാര്‍ക്കും തടവുകാര്‍ക്കും സന്ദര്‍ശകര്‍ക്കും കൗതുകമുണര്‍ത്തി പൂത്തുലഞ്ഞത്.

ജയില്‍ മുറ്റത്ത് ഭംഗി തോന്നുന്ന വിധത്തില്‍ കാണുന്നതിനാല്‍ സംരക്ഷിച്ചു പോന്ന ഈന്തപ്പന പ്രദേശത്തെ കാലാവസ്ഥയില്‍ കായ്കുമെന്ന് കരുതിയതല്ലെന്നും ഈന്തപ്പന കായ്ച്ചതിന് സന്തോഷം നല്‍കുന്നതായും ജയില്‍ സൂപ്രണ്ട് കൂടിയായ സണ്ണി പറഞ്ഞു.

കേരളത്തിലെ കാലാവസ്ഥയില്‍ ഈന്തപ്പന കായ്ക്കുന്നത് അപൂര്‍വ്വമാണെങ്കിലും സബ്ജയിലില്‍ ഇത്തരത്തില്‍ ഒരു ഈന്തപ്പന കായ്ക്കുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമായാണ്. ഈന്തപ്പന പൂത്തെങ്കിലും കായ്കള്‍ പഴുക്കാനുള്ള കാത്തിരിപ്പിലാണ് ജീവനക്കാരും അന്തേവാസികളും.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top