നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി;ചെലവിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടവും ആഘോഷവും ഒഴിവാക്കി സര്‍ക്കാറിന്റെ പൂര്‍ണ നിര്‍ദേശങ്ങള്‍ പാലിച്ച് നടന്‍ മണ്കണ്ഠന്‍ ആചാരി വിവാഹിതനായി. തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടന്നത്. മരട് സ്വദേശി അഞ്ജലിയാണ് വധു. കഴിഞ്ഞദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ മണികണ്ഠന്‍ വിവാഹകാര്യങ്ങള്‍ പങ്കുവെച്ചിരുന്നു.പ്രണയ വിവാഹമാണ് ഇവരുടേത്. വിവാഹ നിശ്ചയം ആറ് മാസം മുന്‍പാണ് നടന്നത്.

വിവാഹച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മണികണ്ഠന്‍ അറിയിച്ചിരുന്നു.ഈ തുക എംഎല്‍എ എം സ്വരാജ് ഏറ്റുവാങ്ങി.

നാടക വേദികളില്‍ സജീവമായിരുന്ന മണികണ്ഠന്‍ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന സിനമയിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങള്‍ അദേഹം ചെയ്തു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top