ഡല്‍ഹിയില്‍ എത്തിയവരെ കേരളത്തിലെത്തിക്കാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍

യുക്രൈനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും ബസ് സര്‍വീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്കയുടെ പ്രത്യേക ടീമുകള്‍ പ്രവര്‍ത്തനനിരതമാണ്.

ഇന്നലെ 168 വിദ്യാര്‍ഥികളെ ചാര്‍ട്ടഡ് വിമാനത്തില്‍ കൊണ്ടുവന്നിരുന്നു. 80 പെണ്‍കുട്ടികളും 88 ആണ്‍കുട്ടികളുമടങ്ങിയ സംഘവുമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനം രാത്രി 8.20നാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. ഹംഗറിയിലെ ബുഡാപെസ്റ്റിലും പോളണ്ടിലും റൊമാനിയയിലുംനിന്ന് മൂന്ന് വിമാനങ്ങളിലായി എത്തിയ വിദ്യാര്‍ഥികള്‍ക്കാണ് നോര്‍ക്ക റൂട്സ് കേരളത്തിലേക്ക് സൗജന്യ യാത്രയൊരുക്കിയത്.

 

Share news
error: Content is protected !!
Scroll to Top