ഉത്സവത്തിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ പാപ്പാനെ സ്‌കൂട്ടറിടിച്ചു. ഇത് കണ്ട് ആന വിരണ്ടോടി . എറണാകുളം അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തിന് സമീപം ശിവരാത്രി ആഘോഷങ്ങള്‍ക്ക് ഇടയിലാണ് സംഭവം. ഉത്സവത്തിനായി കൊണ്ടുവന്ന കാളകുത്തന്‍ കണ്ണന്‍ എന്ന ആനയാണ് വിരണ്ടോടിയത്.
നിരവധി ആളുകള്‍ ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നത് കാണാനായി തടിച്ച് കൂടിയിരുന്നു. ഇതിനിടയ്ക്കാണ് യുവതി ഓടിച്ചെത്തിയ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട്, ആനയ്ക്ക് സമീപം നിന്ന പാപ്പാനെ ഇടിച്ചത്. ഇത് കണ്ട് ആനപ്പുറത്ത് കയറിയ ആളുമായി കണ്ണന്‍ വിരണ്ടോടുകയായിരുന്നു.
റോഡിന് നടുവില്‍ പെട്ടന്ന് ആനയെ കണ്ട് യുവതി ഭയന്നതാണ് സ്‌കൂട്ടറിന്റെ നിയന്ത്രണം വിടാന്‍ കാരണമായതെന്നാണ് സൂചന.



