ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

body young man

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മണ്ണാര്‍ക്കാട് : ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാടാമ്പുഴ സ്വദേശികളില്‍ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. കാടാമ്പുഴ കരേക്കാട് ചിത്രം പള്ളി വെട്ടിക്കാടന്‍ വീട്ടില്‍ ജിയാസുദ്ദീന്റെ മകന്‍ ഇര്‍ഫാന്‍ (21)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. മണ്ണാര്‍ക്കാട് ഫയര്‍ ആന്റ് റസ്‌ക്യൂ ,ഡിഫന്റ്‌സ് ടീം ,നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിവരികയായിരുന്ന തെരച്ചിലിനൊടുവില്‍ കുന്തിപ്പുഴ പാലത്തിന് സമീപത്ത് നിന്നുമാണ്കണ്ടെത്തിയത്.

കാണാതായ കരേക്കാട് മാനാത്തികുളമ്പ് കുട്ടിഹസ്സന്റെ മകന്‍ മുഹമ്മദാലി (23) യുടെ മൃതദേഹം നേരത്തെ ലഭച്ചിരുന്നു.

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് കാടാമ്പുഴ കരേക്കാടുനിന്നുള്ള ആറംഗസംഘം കുരുത്തിച്ചാല്‍ വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ എത്തിയത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •