ഇന്ന് 19 പേര്‍ക്കുകൂടി കേരളത്തില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു

തിരൂവനന്തുപുരം: കേരളത്തില്‍ 19 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

ഇതില്‍ 9 പേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. മൂന്ന് പേര്‍ വീതം കാസര്‍കോടും മലപ്പുറത്തും ഉള്ളവരാണ്. തൃശൂരില്‍ രണ്ടുപേര്‍ക്കും, ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തര്‍ വീതം ഫലം പോസറ്റീവ് ആണ് . ഇതോടെ ആകെ കോവിഡ് 19 വൈറസ് ബാധിച്ചവര്‍ 138 ആയി. ആറു പേര്‍ രോഗവിമുക്തരായിരുന്നു.

ഇന്ന് രോഗം ഭേദമായ ആറു പേരില്‍ എറണാകുളത്ത് ചികിത്സയിലായിരുന്ന മൂന്ന് കണ്ണൂര്‍ സ്വദേശികളെയും രണ്ട് വിദേശ പൗരന്മാരെയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. പത്തനംതിട്ടയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവ് ആണ്.

പോലീസ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നാല്‍ അതിരുവിടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതവരെ തടയരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

136 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് ഒരുലക്ഷത്തി ഇരുപതിനായിരം പേരാണ്. ആശുപത്രികളില്‍ 601 പേരാണ് നിരീക്ഷണത്തിലുള്ളത്.

Share news
error: Content is protected !!
Scroll to Top