മലപ്പുറം ജില്ലയില്‍ നിന്നും അവശ്യസാധനങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ക്ക് പ്രത്യേക പാസ്

മലപ്പുറം; ജില്ലയില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി, അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് ജില്ലയില്‍ നിന്നും ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ക്ക് ജില്ലയില്‍ പ്രത്യേക പാസ് ഏര്‍പ്പെടുത്തുന്നു. ജില്ലാകളക്ടര്‍ ജാഫര്‍ മലിക് അറിയിച്ചതാണ് ഇക്കാര്യം.

പാസിനായുള്ള അപേക്ഷ ഫോമിന്റെ മാതൃക താഴെചേര്‍ക്കുന്നു. ഇമെയില്‍ മുഖേനയും ഓഫീസ് സമയത്ത് കലക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തില്‍ നേരിട്ടും അപേക്ഷ നല്‍കാം. വാഹനം ഓടിക്കുന്ന ഡ്രൈവറും സഹായിയും കോവിഡ് നിരീക്ഷണ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ പാടില്ലാത്തതാണ്.
പാസ് ലഭിക്കുന്നവര്‍ അപേക്ഷയില്‍ സൂചിപ്പിക്കുന്ന തിരിച്ചറിയല്‍ രേഖ തന്നെ യാത്രാവേളയില്‍ കൈവശം വെക്കണം.ഇ മെയില്‍ വിലാസം : vehiclepassmpm@gmail.com
ഫോണ്‍ നമ്പര്‍ – 0483 2734 990

Share news
error: Content is protected !!
Scroll to Top