മലപ്പുറം ജില്ലയില്‍ ഇന്ന് മൂവായിരം കടന്ന് കോവിഡ് രോഗികള്‍

മലപ്പുറം; ജില്ലയില്‍ ഇന്ന് 3003 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും. ആകെ 9056 സാമ്പിളുകളാണ് പരിശോധിച്ചത്. 2914 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 63 കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 25 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്.

ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ 61 ലക്ഷം കടന്നു

ജില്ലയില്‍ 61,29,364 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ള 33,72,421 പേര്‍ക്ക് ഒന്നാം ഡോസും 27,29,379 പേര്‍ക്ക് രണ്ടാം ഡോസും 27,564 പേര്‍ക്ക് കരുതല്‍ ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253

 

Share news
error: Content is protected !!
Scroll to Top