Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 255 പേര്‍ക്ക് രോഗമുക്തി;206 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

HIGHLIGHTS : നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 199 പേര്‍ക്ക് ഉറവിടമറിയാതെ അഞ്ച് പേര്‍ രോഗബാധിതരായി ചികിത്സയില്‍ 1,645 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 17,565 പ...

മലപ്പുറം:ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 31) 255 പേര്‍ കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സക്ക് ശേഷം രോഗ വിമുക്തരായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം 1,21,118 ആയി.
206 പേര്‍ക്കാണ് ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 199 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ അഞ്ച് പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ രണ്ട് പേര്‍ക്കും വൈറസ് ബാധ കണ്ടെത്തി. 17,565 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,645 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 141 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 51 പേരും നാല് പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 607 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. രോഗ ലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

sameeksha-malabarinews

ബുധനാഴ്ച (മാര്‍ച്ച് 31) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 02
ആലങ്കോട് 05
അമരമ്പലം 05
ആനക്കയം 01
അങ്ങാടിപ്പുറം 04
അരീക്കോട് 03
ആതവനാട് 02
ഊരകം 02
ചീക്കോട് 01
ചോക്കാട് 02
എടക്കര 02
എടവണ്ണ 02
ഇരിമ്പിളിയം 01
കണ്ണമംഗലം 02
കാവനൂര്‍ 03
കൊണ്ടോട്ടി 06
കോട്ടക്കല്‍ 04
കുറുവ 02
കുറ്റിപ്പുറം 10
കുഴിമണ്ണ 03
മലപ്പുറം 18
മഞ്ചേരി 14
മങ്കട 02
മാറാക്കര 06
മാറഞ്ചേരി 06
മേലാറ്റൂര്‍ 02
മൂന്നിയൂര്‍ 01
മൊറയൂര്‍ 01
മുതുവല്ലൂര്‍ 01
നന്നമ്പ്ര 01
നന്നംമുക്ക് 02
നിലമ്പൂര്‍ 04
നിറമരുതൂര്‍ 02
ഒതുക്കുങ്ങല്‍ 02
ഒഴൂര്‍ 01
പള്ളിക്കല്‍ 02
പാണ്ടിക്കാട് 01
പരപ്പനങ്ങാടി 03
പറപ്പൂര്‍ 03
പെരിന്തല്‍മണ്ണ 09
പെരുമണ്ണ ക്ലാരി 01
പെരുവള്ളൂര്‍ 02
പൊന്മള 01
പൊന്നാനി 04
പൂക്കോട്ടൂര്‍ 07
പുളിക്കല്‍ 03
പുല്‍പ്പറ്റ 02
പുഴക്കാട്ടിരി 01
താനാളൂര്‍ 01
താനൂര്‍ 13
തലക്കാട് 02
തവനൂര്‍ 02
താഴേക്കോട് 04
തേഞ്ഞിപ്പലം 01
തെന്നല 03
തിരുനാവായ 01
തിരുവാലി 03
തൃക്കലങ്ങോട് 01
തൃപ്രങ്ങോട് 01
തുവ്വൂര്‍ 01
തിരൂര്‍ 08
തിരൂരങ്ങാടി 05
വളാഞ്ചേരി 03
വളവന്നൂര്‍ 02
വള്ളിക്കുന്ന് 10
വട്ടംകുളം 04
വാഴക്കാട് 01
വെളിയങ്കോട് 01
വേങ്ങര 08
വെട്ടം 07
വണ്ടൂര്‍ 04

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!