മലപ്പുറം: ജില്ലയില്‍ ഇന്ന് 134 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത അഞ്ച് പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 127 പേര്‍ക്കുമാണ് ഇന്ന് വൈറസ് ബാധയുണ്ടായത്. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
204 പേര്‍ രോഗമുക്തരായതോടെ ജില്ലയില്‍ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,20,720 ആയി. 16,695 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.
1589 പേര്‍ ജില്ലയില്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 132 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 50 പേരും 4 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ഇതുവരെ 606 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചവത്.




