കേരളം നടന്നു തീര്‍ത്ത വഴികള്‍ – നവജീവന്‍ വായനശാല സെമിനാര്‍ നടത്തി

Ways Kerala has completed – Navjeevan Library conducted a seminar

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: കേരളം നടന്നു തീര്‍ത്ത വഴികള്‍ എന്ന പേരില്‍ നവജീവന്‍ വായനശാല സെമിനാര്‍ നടത്തി. കേരളം പിന്നിട്ട വിദ്യാഭ്യാസ യാത്രകള്‍, കേരളത്തിലെ സ്ത്രീ സാന്നിധ്യങ്ങള്‍, ജനകീയാസൂത്രണവും കേരളവും, നവകേരളവും യുവതയും, നാടകം – സിനിമ സാംസ്‌കാരിക കേരളം രൂപപ്പെട്ടതിനു പിന്നില്‍ എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റഫീഖ് മംഗലശ്ശേരി, കെ.കുഞ്ഞികൃഷ്ണന്‍, കേശവന്‍ മാസ്റ്റര്‍, കെ.ശീതള, ഡോ.സബ്‌ന.കെ.വി, ഉണ്ണികൃഷ്ണന്‍ യവനിക, ആനന്ദ് പി കളരിക്കല്‍, ജനില്‍ മിത്ര എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു.

സൂരജ്.വി.കെ.മോഡറേറ്ററായി. സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ റോഷ്‌നി വി.പി സ്വാഗതവും തനൂജന്‍ നന്ദിയും പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •