Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ 55 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

HIGHLIGHTS : മലപ്പുറം :ജില്ലയില്‍ 55 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. 23 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര...

മലപ്പുറം :ജില്ലയില്‍ 55 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. 23 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയവരാണ്. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 30 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ജൂണ്‍ 28 ന് രോഗബാധിതനായ ശുകപുരം ആശുപത്രിയിലെ ഡോക്ടറുമായി ബന്ധമുണ്ടായ വട്ടംകുളം നടുവട്ടം സ്വദേശിനി (58), ജൂണ്‍ 30 ന് രോഗബാധ സ്ഥിരീകരിച്ച താനാളൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ താനാളൂര്‍ സ്വദേശി (18), പൊന്നാനിയിലെ ട്രോമ കെയര്‍ വളണ്ടിയര്‍ പൊന്നാനി കെ.കെ. ജംഗ്ഷന്‍ സ്വദേശി (24), പൊന്നാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ പൊന്നാലി ഈശ്വരമംഗലം സ്വദേശി (45), വട്ടംകുളം സ്വദേശി (33), കരുനാഗപ്പള്ളി സ്വദേശി (34), പൊന്നാനി പൊലീസ് സ്റ്റേഷനിലെ ജീവനക്കാരന്‍ പൊന്നാനി സ്വദേശി (53), ബാങ്ക് ജീവനക്കാരനായ പൊന്നാനി സ്വദേശി (38), പൊന്നാനി വെള്ളേരി സ്വദേശിയായ പാചക വാതക വിതരണക്കാരന്‍ (29), കുറ്റിപ്പുറം പേരശനൂര്‍ സ്വദേശിനി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (42), പൊന്നാനി നഗരസഭാ ജീവനക്കാരിയായ പൊന്നാനി പള്ളിപ്പുറം സ്വദേശിനി (23), പൊന്നാനി വെള്ളേരി സ്വദേശിയായ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ (29), പൊന്നാനി നഗരസഭ കൗണ്‍സിലര്‍ പൊന്നാനി കറുകത്തിരുത്തി സ്വദേശി (43), ജൂണ്‍ 27 ന് രോഗബാധ സ്ഥിരീകരിച്ച വട്ടംകുളം സ്വദേശിനിയുമായി ബന്ധമുണ്ടായ എടപ്പാള്‍ കൊട്ടംകുളം സ്വദേശിനി (25), പൊന്നാനി സ്വദേശിയായ ബാങ്ക് ജിവനക്കാരന്‍ (51), വേങ്ങര സ്വദേശി (17), സാമൂഹ്യ പ്രവര്‍ത്തകയായ പൊന്നാനി സ്വദേശിനി (49), പൊന്നാനി പാണ്ടിതുറ സ്വദേശി ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ (38), എടപ്പാള്‍ കണ്ടനകം സ്വദേശി പന്തല്‍ തൊഴിലാളി (51), പെരുമ്പടപ്പ് സ്വദേശി (54), പൊന്നാനി സ്വദേശിയായ മത്സ്യ തൊഴിലാളി (42), പൊന്നാനി മരക്കടവ് സ്വദേശിയായ കോസ്റ്റല്‍ വാര്‍ഡന്‍ (25), എടപ്പാള്‍ ആശുപത്രിയുമായി ബന്ധപ്പെട്ട ആലങ്കോട് സ്വദേശിനി (22) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

sameeksha-malabarinews

ജൂണ്‍ 21 ന് ഛത്തിസ്ഗഡില്‍ നിന്നെത്തിയ കുഴിമണ്ണ കിഴിശ്ശേരി സ്വദേശി (36), ജൂലൈ ഒന്നിന് ബംഗളൂരുവില്‍ നിന്നെത്തിയ മൂന്നിയൂര്‍ സ്വദേശി (70) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.

ജൂലൈ ആറിന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മങ്കട സ്വദേശി (54), ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ പുല്‍പറ്റ കളത്തുംപടി സ്വദേശി (36), ജൂണ്‍ 25 ന് സൗദിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നന്നമ്പ്ര കൊടിഞ്ഞി സ്വദേശി (65), ജൂണ്‍ 23 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂന്നിയൂര്‍ സ്വദേശി (30), ജൂണ്‍ 12 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വണ്ടൂര്‍ കാപ്പില്‍ സ്വദേശിനി ഒരു വയസുകാരി, ജൂണ്‍ 25 ന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്മള ചെങ്ങാട്ടൂര്‍ സ്വദേശി (46), ജൂണ്‍ 25 ന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കാളികാവ് സ്വദേശിനി (21), ജൂണ്‍ എട്ടിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂരങ്ങാടി തേഞ്ഞിപ്പലം സ്വദേശി (29), ജൂലൈ ഏഴിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചുങ്കത്തറ മണ്ണിപ്പൊയില്‍ സ്വദേശി (31), ജൂണ്‍ 19 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താഴേക്കോട് സ്വദേശി (55), ജൂലൈ ഏഴിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂന്നിയൂര്‍ വെളിമുക്ക് സ്വദേശി (54), ജൂണ്‍ 22 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുളിക്കല്‍ കൊട്ടപ്പുറം സ്വദേശി (30), ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ കുഴിമണ്ണ കിഴിശ്ശേരി സ്വദേശി മൂന്ന് വയസുകാരന്‍, ജൂലൈ അഞ്ചിന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കുറ്റിപ്പുറം സ്വദേശി (27), ജൂണ്‍ 19 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മലപ്പുറം പനക്കാട് സ്വദേശി (36), ജൂലൈ എട്ടിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുല്‍പ്പറ്റ സ്വദേശിനി (54), ജൂണ്‍ 19 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താഴേക്കോട് സ്വദേശി (23), ജൂണ്‍ 20 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി (38), ജൂണ്‍ 25 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി (ഏഴ് വയസ്), ജൂലൈ നാലിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പരപ്പനങ്ങാടി നെടുവ സ്വദേശി (30), ജൂണ്‍ 23 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശിനി (38), ജൂണ്‍ 19 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുലാമന്തോള്‍ ചെമ്മലശേരി സ്വദേശി (41), ജൂണ്‍ 27 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരുനാവായ കന്മനം സ്വദേശി (23), ജൂണ്‍ 26 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുഴത്താട്ടിരി കടുങ്ങപുരം സ്വദേശിനി (24), ജൂണ്‍ 25 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി താമരശ്ശേരി സ്വദേശിനി (20), ജൂലൈ നാലിന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വാഴക്കാട് ആക്കോട് സ്വദേശി (48), ജൂണ്‍ 22 ന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുലാമന്തോള്‍ സ്വദേശിനി (19), ജൂണ്‍ 30 ന് സൗദിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തൃക്കലങ്ങോട് സ്വദേശി (17), ജൂണ്‍ 24 ന് ജിദ്ദയില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ കാളികാവ് പൂങ്ങോട് സ്വദേശി (29), ജൂലൈ അഞ്ചിന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആലങ്കോട് ഒതളൂര്‍ സ്വദേശി (40) എന്നിവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!