ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: രണ്ട് പേരും വിദേശത്ത് നിന്ന് എത്തിയവര്‍

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും ഏഴാംതിയ്യതി വിദേശത്ത് നിന്നും വിമാനത്തിലെത്തിയവാരാണ്. ഇവരിലൊരാള്‍ കൊച്ചിയിലും, മറ്റേയാള്‍ കോഴിക്കോട്ടും മെഡിക്കല്‍ കോളേജുകളില്‍ ചികിത്സയിലാണ്. ഒരാള്‍ അബുദാബിയില്‍ നിന്ന് കൊച്ചിയിലും മറ്റേയാള്‍ ദുബൈയില്‍ നിന്ന് കോഴിക്കോടും എത്തിയവരാണ്.

ഇടുക്കിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ രോഗവിമുക്തനായി. 17 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 23930 പേരാണ് ആകെ നിരീക്ഷണത്തലുള്ളത്. ഇവരില്‍ 23,596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഇന്ന് 123 പേരെ നിരീക്ഷണത്തിനായി ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

ഓരോ നിരീക്ഷണകേന്ദ്രങ്ങളിലും ഒരു ഡോക്ടര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘമുണ്ടായിരിക്കും. ആംബുലനന്‍സ് സൗകര്യങ്ങളും ഉണ്ടായിരിക്കും. നിരീക്ഷണത്തിലുള്ളവര്‍ക്ക് 24 മണിക്കൂറും വൈദ്യസഹായം തേടാം.

കോവിഡ് ബാധിച്ചവരുടെ ഒപ്പം യാത്രചെയ്തവരും നിരീക്ഷണത്തിലാവും

ഓരോ നിരീക്ഷണകേന്ദ്രങ്ങളിലും ഒരു ഡോക്ടര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘമുണ്ടായിരിക്കും. ആംബുലനന്‍സ് സൗകര്യങ്ങളും ഉണ്ടായിരിക്കും.മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രതിദിന വാര്‍ത്താസേമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഒരു രാജ്യവും കോവിഡിനെ പൂര്‍ണ്ണമായും അതിജീവിച്ചിട്ടില്ല. അയല്‍സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം കൂടുന്നു. പ്രതിരോധവും ഇടപെടലും കൂടുതല്‍ ശക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിര്‍ത്തിയില്‍ തിക്കും തിരിക്കുമുണ്ടാക്കരുത് മുന്‍ഗണന അനുസരിച്ച് ആളുകളെ എത്തിക്കും. അതിര്‍ത്തി കടക്കാന്‍ പാസ് വിതരണം തടസ്സപെടുത്തിയിട്ടില്ല. നാം എല്ലാവര്‍ക്കും സൗകര്യമൊരുക്കാനാണ് തീരൂമാനിച്ചിട്ടുള്ളത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് ക്രമീകരണം ഉണ്ടാക്കുമ്പോള്‍ അതിനോട് എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോടടക്കം അഭ്യര്‍ത്ഥിച്ചു. ഓരോ ചെക്ക്‌പോസ്റ്റുകളിലൂടെയും കടന്നുവരാവുന്ന ആളുകള്‍ക്ക് പരിധിയുണ്ട്. അത്തരത്തിലുള്ള ആളുകള്‍ക്കാണ് പാസ് അനുവദിച്ചിരിക്കുന്നത്.

അതിര്‍ത്തികളില്‍ പാസ്സിലാതെ ഒട്ടേറെ പേര്‍ വരുന്നുണ്ട്. എന്നാല്‍പാസ്സില്ലാത്ത ആരേയും കടത്തിവിടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കി.

വിദേശത്ത് നിന്നായാലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായാലും ഗര്‍ഭണികള്‍ക്ക് വീടുകളില്‍ ആണ് ക്വാറന്റയിന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവരും ബന്ധുക്കളും കര്‍ശനമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണം. ആശുപത്രികളില്‍ മാറിമാറി പോകാന്‍ അനുവദിക്കില്ല.ഇവര്‍ക്കായി ആരോഗ്യവകുപ്പ് പ്രത്യേക സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Share news
error: Content is protected !!
Scroll to Top