ഇന്ന് അത്തം, പൊന്നോണമായി

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം പിറക്കുന്നു. പൂവിളിയുമായി പൊന്നോണം വന്നെത്തി. അത്തം തൊട്ടുള്ള പത്ത് നാളുകള്‍ ഇനി നാടെങ്ങും പൂക്കളങ്ങള്‍ നിറയും. എല്ലായിടത്തും പൂക്കളമൊരുക്കാനും ഓണത്തെ വരവേല്‍ക്കാനുമുള്ള തിരക്കാണ്. വീടുകള്‍, ക്ലബ്ബുകള്‍, പൊതുസ്ഥലങ്ങള്‍, എന്നിവിടങ്ങളില്‍ പൂക്കളങ്ങളൊരുങ്ങും. തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും വിരളമാണെങ്കിലും ചെട്ടിയും ജമന്തിയും ചെണ്ടുമല്ലിയുമെല്ലാം വിപണികളില്‍ സുലഭമാണ്.

ഓണക്കാലം പൂവിപണിയില്‍ കോടികളുടെ വില്‍പ്പനയാണ് സമ്മാനിക്കാറ്. അത്തത്തിന് മുന്നോടിയായി ഞായര്‍ രാത്രിതന്നെ നഗരത്തിലെ കടകളില്‍ മറുനാടന്‍ പൂക്കളെത്തി. ബെംഗളൂരു, മധുര, തോവാള, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും പൂക്കളെത്തുന്നത്.

കൂടുതല്‍ പൂക്കടകളും ഓണം സീസണില്‍ മാത്രമുള്ളവയാണ്. കിലോയ്ക്ക് 50 രൂപമുതലാണ് വില്‍പ്പന. ജമന്തി- 500, ചെട്ടി (മഞ്ഞ)-150, ചെട്ടി (ഓറഞ്ച്)- 100, വാടാമ ല്ലി- 300, അരളി- 400, റോസ്- 300 എന്നിങ്ങനെയാണ് പൂക്കളുടെ വില. ഓരോദിവസവും വ്യത്യാസപ്പെടുന്ന വില തിരുവോണമാകുമ്പോഴേക്ക് കുതിക്കാനാണ് സാധ്യത. മുല്ലപ്പൂവിന് മുളത്തിന് 50മുതല്‍ 70 രൂപവരെയുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top