ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് 69 ാം ജന്മദിനം

ഉലകനായകന്‍ കമല്‍ ഹാസന് ഇന്ന് 69 ാം ജന്മദിനം. ചലച്ചിത്ര- സാംസ്‌കാരിക- രാഷ്ട്രീയ മേഖലയിലെ നിരവധി പേരാണ് തങ്ങളുടെ പ്രിയതാരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

കേരള മുഖ്യമന്ത്രി പിണറായി വിജയനും കമല്‍ ഹാസന് ആശംസകള്‍ അറിയിച്ചു. അതുല്യനടനും പ്രിയ സുഹൃത്തുമായ കമല്‍ ഹാസനു ജന്മദിനാശംസകള്‍ എന്നാണ് അദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. നടനെന്നതിനുപരി സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് കമല്‍ ഹാസനെന്നും . മതനിരപേക്ഷ, പുരോഗമനാശയങ്ങള്‍ മുറുകെപ്പിടിക്കുന്ന പൊതുപ്രവര്‍ത്തകന്‍ കൂടിയാണദ്ദേഹം. കലാമേഖലയിലെ സംഭാവനകള്‍ക്കൊപ്പം ഈ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളില്‍ വലിയ ഇടം നല്‍കി. കേരളത്തെ സ്വന്തം നാടെന്ന നിലയില്‍ കാണുന്ന കമല്‍ നാം കൈവരിച്ച സാമൂഹിക പുരോഗതിയില്‍ അഭിമാനം കൊള്ളുന്നു. പ്രിയ കമല്‍ ഹാസന് എല്ലാവിധ ഭാവുകങ്ങളും ആയുരാരോഗ്യ സൗഖ്യവും ഹൃദയപൂര്‍വ്വം നേരുന്നു വെന്നാണ് മുഖ്യമന്ത്രി കുറിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top