HIGHLIGHTS : Today is Holi, the festival of colors.
ന്യൂഡൽഹി: നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കാനൊരുങ്ങി വടക്കേ ഇന്ത്യ. തിന്മയുടെ മേൽനന്മയുടെ വിജയത്തെയും വസന്തത്തിന്റെ വരവിനെയും അടയാളപ്പെടുത്തുന്ന ആഘോഷമാണിത്. ഹോളിയോടെശൈത്യകാലം പിൻവാങ്ങി ചൂടു ദിനങ്ങൾ തുടങ്ങുമെന്നാണ് വിശ്വാസം. ഹിന്ദു പുരാണ പ്രകാരം വിഷ്‌ണുഭക്തനായ പ്രഹ്ളാദനെ ഇല്ലാതാക്കാൻ ശ്രമിച്ച ഹോളികയെ തീ വിഴുങ്ങിയതിന്റെയും രാധാ–കൃഷ്ണപ്രണയത്തിന്റെയുമൊക്കെ ഐതിഹ്യങ്ങളുമായും ബന്ധപ്പെട്ടതാണ് ഹോളി.
ഹോളിക തീയിൽ എരിഞ്ഞടങ്ങിയതിന്റെ പ്രതീകമായി ഹോളിയുടെ തലേന്ന്(ഛോട്ടാ ഹോളി) രാത്രി വീടുകൾക്ക്മുന്നിൽ വിറകുകൂട്ടി കത്തിക്കുന്ന പതിവുണ്ട്. ഹോളി ദിനത്തിൽ ആളുകൾ പരസ്‌പരം നിറങ്ങൾ വാരിപ്പൂശിയുംകളർ വെള്ളമൊഴിച്ചും സൗഹൃദവും സ്‌നേഹവും പ്രകടിപ്പിക്കുന്നു. വീടുകൾക്ക് മുന്നിൽ ഒന്നിച്ചുള്ള പാട്ടുംനൃത്തവും ആഘോഷത്തിന് കൊഴുപ്പേകും. ഡൽഹിയിലും മറ്റും ഹൗസിംഗ് സൊസൈറ്റികളുടെ നേതൃത്വത്തിൽപ്രത്യേക ഹോളി ആഘോഷങ്ങളുണ്ട്.
രാധാ–കൃഷ്ണ പ്രണയവുമായി ബന്ധപ്പെട്ടതിനാൽ ഹോളിദിനത്തിൽ ശ്രീകൃഷ്‌ണന്റെ ജൻമസ്ഥലമെന്ന്കരുതുന്ന ഉത്തർപ്രദേശിലെ മഥുരയിലുള്ള വൃന്ദാവനത്തിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും.