വയനാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും; 3 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നവ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് തുറക്കുന്നത്. ഉരുള്‍പൊട്ടല്‍ നാശം വിതച്ച മേപ്പാടി പഞ്ചായത്തിലെ അവശേഷിക്കുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. രണ്ടു ജില്ലകളിലേയും കലക്റ്റര്‍മാരാണ് അവധി പ്രഖ്യാപിച്ചത്.

കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ പൂവാംവയല്‍ എല്‍.പി. സ്‌കൂള്‍, കുറുവന്തേരി യു.പി. സ്‌കൂള്‍, വിലങ്ങാട് സെന്റ് ജോര്‍ജ് എച്ച്.എസ്.എസ്., വെള്ളിയോട് എച്ച്.എസ്.എസ്., കുമ്പളച്ചോല യു.പി. സ്‌കൂള്‍ എന്നിവയും കൊയിലാണ്ടി താലൂക്കില്‍ കൊല്ലത്തെ ഗുരുദേവ കോളേജും താമരശ്ശേരി താലൂക്കില്‍ സെന്റ് ജോസഫ് യു.പി. സ്‌കൂള്‍ മൈലെല്ലാംപാറയ്ക്കുമാണ് അവധി.

അതേസമയം, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 385 ആയി. 172 പേരെഇതുവരെ തിരിച്ചറിഞ്ഞു. ഇവരില്‍ 8 പേരുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഇന്നലെ നടന്നു. ഇനിയും 180 പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയതിനെ തുടര്‍ന്ന് ചൂരല്‍മലയ്ക്ക് മുകളിലേക്ക് തിരച്ചിലിനായി പോകുന്നവരുടെ എണ്ണത്തില്‍ ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top