ഇന്ന് സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ചെറിയപെരുന്നാള്‍

കേരളത്തില്‍ ഇന്ന് സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ചെറിയ പെരുന്നാള്‍. രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ ഈദ് ഗാഹുകള്‍ നടന്നു. ലഹരിയില്‍ നിന്ന് വിശ്വാസി സമൂഹം മാറി നില്‍ക്കണമെന്നും ആഘോഷം അതിരുവിടരുതെന്നും പുരോഹിതര്‍ ആഹ്വാനം ചെയ്തു.

പെരുന്നാള്‍ ഉറപ്പിച്ചതോടെ ഇന്നെല രാത്രി തന്നെ എല്ലായിടത്തും ഫിത്തര്‍ സക്കാത്ത് വിതരണം നടന്നിരുന്നു. പെരുന്നാള്‍ ദിവസം ആരും പട്ടിണികിടക്കരുതെന്ന ലക്ഷ്യത്തിലാണ് ഫിത്തര്‍ സക്കാത്ത് വിതരണം.

ഇന്നലെ പൊന്നാനി, കാപ്പാട്, താനൂര്‍ കടപ്പുറം എന്നിവിടങ്ങളില്‍ മാസപ്പിറവി കണ്ടതോടെയാണ് നനോമ്പ് 29പൂര്‍ത്തിയാക്കി വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. വ്രതത്തിലൂടെ തങ്ങള്‍ നേടിയ പവിത്രതയും ചൈതന്യവും ജീവിതത്തില്‍ കാത്തു സൂക്ഷിക്കാം എന്ന പ്രതിജ്ഞയോടെയാണ് ഓരോ വിശ്വാസിയും ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top