ഇന്ന് ഉത്രാടപ്പാച്ചില്‍,  തിരുവോണത്തെ വരവേല്‍ക്കാന്‍  ഒരുങ്ങി ലോക മലയാളികള്‍

തിരുവനന്തപുരം: ഇന്ന് ഉത്രാടം. ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, മാവേലിയെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി നാടും നഗരവും. തിരുവോണസദ്യക്കുള്ള സാധനങ്ങള്‍ വാങ്ങാനും ഓണക്കോടി എടുക്കാനും പൂക്കള്‍വാങ്ങാനും പ്രായഭേദമന്യേ ആഘോഷത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് മലയാളികള്‍.

വയനാട് ദുരന്തത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക ഓണാഘോഷമില്ലെങ്കിലും വിപണിയിലെ തിരക്കിനെ അതൊന്നും ബാധിച്ചിട്ടില്ല. വഴിയോര കച്ചവട കേന്ദ്രങ്ങള്‍ മുതല്‍ വന്‍ സൂപ്പര് മാര്‍ക്കറ്റുകള്‍ വരെയുള്ള ഓണവിപണികളെല്ലാം സജീവമായിട്ടുണ്ട്.

നാടന്‍ പച്ചക്കറികളുമായി നാട്ടുചന്തകളും കവലകള്‍തോറും പച്ചക്കറി സ്റ്റാളുകളും തുറന്നിട്ടുണ്ട്. പ്രധാന റോഡുകളിലും ഇടറോഡുകളിലും തുറന്ന വാഹനത്തിലും പച്ചക്കറി വില്‍പ്പനയുമുണ്ട്. 7500 ടണ്‍ പൂക്കളാണ് കേരളത്തിന്റെ പാടങ്ങളില്‍നിന്ന് വിപണിയിലേക്ക് എത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top