
മുന്നിയൂര്‍ : അബൂദാബിയില്‍ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണ് മൂന്നിയൂര്‍ സ്വദേശി മരണപ്പെട്ടു. മൂന്നിയൂര്‍ കളത്തിങ്ങല്‍ പാറ നെടുംപറമ്പ് പരേതരായ ചേര്‍ക്കുഴിയില്‍ പി.വി.പി .ആലി – ആയിശാബി എന്നിവരുടെ മകന്‍ പി.വി.പി. ഖാലിദ് എന്ന കോയ (47)യാണ് മരിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും വെള്ളിയാഴ്ച കാല്‍ തെന്നി വീണാണ് അപകടം. ഇരുപത് വര്‍ഷത്തിലധികമായി ഖാലിദ് അബൂദാബിയില്‍ ജോലി ചെയ്ത് വരികയാണ്. മാതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് നാട്ടില്‍ വന്ന് പോയിട്ട് രണ്ട് മാസം ആവുന്നുള്ളു. നാട്ടിലും പ്രവാസത്തിലും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു . ഭാര്യ ഷെമീല തിരൂര്‍ . മക്കള്‍ : റിദ ഖാലിദ്, റിസാന്‍ അലി, റസാന്‍ അലി.
സഹോദരങ്ങള്‍: പി.വി.പി.അഹമ്മദ് മാസ്റ്റര്‍ (മാനേജര്‍, എ.എം.യു.പി.സ്‌കൂള്‍ കുന്നത്ത് പറമ്പ്), പി.വി.പി.മൊയ്തീന്‍ കുട്ടി, പി.വി.പി.അബ്ദുല്‍ സലാം (അബൂദാബി) , സുഹ്‌റ, കുഞ്ഞായിശ, പരേതനായ പി.വി.പി.മുഹമ്മദ് മാസ്റ്റര്‍.
അബൂദാബി കെ. എം.സി.സി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മയ്യിത്ത് നാട്ടില്‍ കൊണ്ട് വന്ന് കളത്തിങ്ങല്‍ പാറ ജുമാത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു


