Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന 3,015 പേര്‍ക്ക് രോഗബാധ; 4,131 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : 2,845 through direct contact Health workers04 96 without knowing the source 43,897 people were treated for the disease A total of 63,457 people...

മലപ്പുറം: ജില്ലയില്‍ ആശ്വാസമായി കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നു. 11.15 ശതമാനമാണ് ഇന്ന് രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,015 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. എന്നാല്‍ 4,131 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,45,386 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 2,845 പേര്‍ക്ക് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. 96 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 65 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

sameeksha-malabarinews

63,457 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 43,897 പേര്‍ ചികിത്സയിലാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,430 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 296 പേരും 165 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 1,207 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 821 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്: ജില്ലാ കലക്ടര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നത് ആശ്വാസകരമാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങളോടെ ജില്ലയില്‍ നടപ്പാക്കിയ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഫലം കണ്ടിരിക്കുന്നത്. സാമൂഹ്യ അകലം ഉറപ്പാക്കാനായതിലൂടെയാണ് രോഗവ്യാപന നിരക്ക് കുറച്ചു കൊണ്ടുവരാനായത്. ഈ സാഹചര്യത്തില്‍ ഇതുവരെ തുടര്‍ന്ന ആരോഗ്യ ജാഗ്രത തുടര്‍ന്നും ഉറപ്പാക്കേണ്ടതുണ്ടെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ചെങ്കിലും ലോക്ക് ഡൗണ്‍ ജില്ലയില്‍ തുടരുകയാണ്. നിയന്ത്രണങ്ങളില്‍ കൊണ്ടുവന്ന ഇളവുകള്‍ പൊതുജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ മുന്നില്‍ക്കകണ്ടാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നലവില്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. സാമൂഹ്യ സുരക്ഷ മുന്‍നിര്‍ത്തി ഉത്തരവാദിത്തത്തോടെ എല്ലാവരും ഇനിയുള്ള ദിവസങ്ങളിലും കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണം. ജാഗ്രതാ നിര്‍ദ്ദേശങ്ങളും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും ലംഘിക്കുന്നത് കുറ്റമറ്റമായ രീതിയില്‍ നിരീക്ഷിച്ചു വരികയാണ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നെങ്കിലും രോഗ വ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വീടുകളില്‍തന്നെയുള്ള വൈറസ് വ്യാപന സാധ്യത തുടരുകയാണ്. ഈ ഘട്ടത്തില്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ കുടുംബാംഗങ്ങളാരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. പുറത്തു പോയി വരുന്നവര്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 21
ആലങ്കോട് 30
ആലിപ്പറമ്പ് 33
അമരമ്പലം 35
ആനക്കയം 11
അങ്ങാടിപ്പുറം 13
അരീക്കോട് 17
ആതവനാട് 16
ഊരകം 26
ചാലിയാര്‍ 10
ചീക്കോട് 14
ചേലേമ്പ്ര 02
ചെറിയമുണ്ടം 49
ചെറുകാവ് 29
ചോക്കാട് 90
ചുങ്കത്തറ 25
എടക്കര 08
എടപ്പറ്റ 17
എടപ്പാള്‍ 16
എടരിക്കോട് 19
എടവണ്ണ 45
എടയൂര്‍ 59
ഏലംകുളം 22
ഇരിമ്പിളിയം 16
കാലടി 09
കാളികാവ് 47
കല്‍പകഞ്ചേരി 19
കണ്ണമംഗലം 39
കരുളായി 14
കരുവാരക്കുണ്ട് 20
കാവനൂര്‍ 25
കീഴാറ്റൂര്‍ 28
കീഴുപറമ്പ് 19
കോഡൂര്‍ 12
കൊണ്ടോട്ടി 21
കൂട്ടിലങ്ങാടി 08
കോട്ടക്കല്‍ 37
കുറുവ 07
കുറ്റിപ്പുറം 35
കുഴിമണ്ണ 36
മക്കരപ്പറമ്പ് 10
മലപ്പുറം 67
മമ്പാട് 52
മംഗലം 15
മഞ്ചേരി 95
മങ്കട 04
മാറാക്കര 17
മാറഞ്ചേരി 27
മേലാറ്റൂര്‍ 81
മൂന്നിയൂര്‍ 51
മൂര്‍ക്കനാട് 18
മൂത്തേടം 12
മൊറയൂര്‍ 19
മുതുവല്ലൂര്‍ 09
നന്നമ്പ്ര 14
നന്നംമുക്ക് 16
നിലമ്പൂര്‍ 50
നിറമരുതൂര്‍ 25
ഒതുക്കുങ്ങല്‍ 19
ഒഴൂര്‍ 17
പള്ളിക്കല്‍ 23
പാണ്ടിക്കാട് 52
പരപ്പനങ്ങാടി 29
പറപ്പൂര്‍ 20
പെരിന്തല്‍മണ്ണ 57
പെരുമണ്ണ ക്ലാരി 12
പെരുമ്പടപ്പ് 21
പെരുവള്ളൂര്‍ 57
പൊന്മള 13
പൊന്മുണ്ടം 19
പൊന്നാനി 66
പൂക്കോട്ടൂര്‍ 25
പോരൂര്‍ 47
പോത്തുകല്ല് 11
പുലാമന്തോള്‍ 05
പുളിക്കല്‍ 15
പുല്‍പ്പറ്റ 05
പുറത്തൂര്‍ 23
പുഴക്കാട്ടിരി 07
താനാളൂര്‍ 44
താനൂര്‍ 19
തലക്കാട് 34
തവനൂര്‍ 13
താഴേക്കോട് 23
തേഞ്ഞിപ്പലം 21
തെന്നല 31
തിരുനാവായ 33
തിരുവാലി 35
തൃക്കലങ്ങോട് 28
തൃപ്രങ്ങോട് 29
തുവ്വൂര്‍ 82
തിരൂര്‍ 43
തിരൂരങ്ങാടി 27
ഊര്‍ങ്ങാട്ടിരി 26
വളാഞ്ചേരി 93
വളവന്നൂര്‍ 32
വള്ളിക്കുന്ന് 28
വട്ടംകുളം 35
വാഴക്കാട് 11
വാഴയൂര്‍ 15
വഴിക്കടവ് 24
വെളിയങ്കോട് 19
വേങ്ങര 58
വെട്ടത്തൂര്‍ 42
വെട്ടം 15
വണ്ടൂര്‍ 31

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!