കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 1,430 പേര്‍ക്ക് കൂടി രോഗബാധ; 249 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ ഇന്ന് 1,430 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതര്‍ അനുദിനം വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇന്ന് 249 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,25,134 ആയി. ഇന്ന് മാത്രം കോവിഡ് ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,382 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 26 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധിതരില്‍ ഒരാള്‍ വിദേശത്ത് നിന്നെത്തിയതും 21 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

ജില്ലയിലിപ്പോള്‍ 22,033 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 6,355 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 223 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 155 പേരും 135 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 624 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കുന്നെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധിക്കാനുള്ള സാഹചര്യം തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഇന്ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 03
ആലങ്കോട് 02
ആലിപ്പറമ്പ് 03
അമരമ്പലം 08
ആനക്കയം 02
അങ്ങാടിപ്പുറം 19
അരീക്കോട് 22
ആതവനാട് 11
ഊരകം 15
ചാലിയാര്‍ 06
ചീക്കോട് 14
ചേലേമ്പ്ര 21
ചെറിയമുണ്ടം 03
ചെറുകാവ് 21
ചോക്കാട് 13
ചുങ്കത്തറ 18
എടക്കര 11
എടപ്പറ്റ 05
എടപ്പാള്‍ 20
എടരിക്കോട് 09
എടവണ്ണ 13
എടയൂര്‍ 06
ഏലംകുളം 06
ഇരിമ്പിളിയം 08
കാലടി 33
കാളികാവ് 14
കല്‍പകഞ്ചേരി 02
കണ്ണമംഗലം 14
കരുളായി 08
കരുവാരക്കുണ്ട് 21
കാവനൂര്‍ 04
കീഴാറ്റൂര്‍ 03
കീഴുപറമ്പ് 06
കോഡൂര്‍ 07
കൊണ്ടോട്ടി 35
കൂട്ടിലങ്ങാടി 06
കോട്ടക്കല്‍ 18
കുറുവ 09
കുറ്റിപ്പുറം 13
കുഴിമണ്ണ 03
മക്കരപ്പറമ്പ് 14
മലപ്പുറം 52
മമ്പാട് 12
മംഗലം 13
മഞ്ചേരി 17
മങ്കട 16
മാറാക്കര 11
മാറഞ്ചേരി 13
മേലാറ്റൂര്‍ 03
മൂന്നിയൂര്‍ 06
മൂര്‍ക്കനാട് 06
മൂത്തേടം 02
മൊറയൂര്‍ 48
മുതുവല്ലൂര്‍ 19
നന്നമ്പ്ര 04
നന്നംമുക്ക് 01
നെടിയിരുപ്പ് 73
നിലമ്പൂര്‍ 17
നിറമരുതൂര്‍ 01
ഒതുക്കുങ്ങല്‍ 11
ഒഴൂര്‍ 18
പള്ളിക്കല്‍ 22
പാണ്ടിക്കാട് 07
പരപ്പനങ്ങാടി 14
പറപ്പൂര്‍ 18
പെരിന്തല്‍മണ്ണ 20
പെരുമണ്ണ ക്ലാരി 03
പെരുമ്പടപ്പ് 05
പെരുവള്ളൂര്‍ 21
പൊന്മള 12
പൊന്ുണ്ടം 01
പൊന്നാനി 07
പൂക്കോട്ടൂര്‍ 20
പോരൂര്‍ 20
പോത്തുകല്ല് 04
പുലാമന്തോള്‍ 18
പുളിക്കല്‍ 38
പുല്‍പറ്റ 05
പുറത്തൂര്‍ 04
പുഴക്കാട്ടിരി 05
താനാളൂര്‍ 08
താനൂര്‍ 21
തലക്കാട് 06
തവനൂര്‍ 15
താഴേക്കോട് 13
തേഞ്ഞിപ്പലം 09
തെന്നല 17
തിരുനാവായ 09
തിരുവാലി 08
തൃക്കലങ്ങോട് 14
തൃപ്രങ്ങോട് 16
തുവ്വൂര്‍ 09
തിരൂര്‍ 13
തിരൂരങ്ങാടി 10
ഊര്‍ങ്ങാട്ടിരി 16
വളാഞ്ചേരി 10
വളവന്നൂര്‍ 03
വള്ളിക്കുന്ന് 10
വട്ടംകുളം 25
വാഴക്കാട് 25
വാഴയൂര്‍ 13
വഴിക്കടവ് 21
വെളിയങ്കോട് 06
വേങ്ങര 20
വെട്ടത്തൂര്‍ 13
വെട്ടം 27
വണ്ടൂര്‍ 17

Share news
error: Content is protected !!
Scroll to Top