Section

malabari-logo-mobile

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 8,9 ക്ലാസുകളിലേക്ക് പ്രവേശനം

HIGHLIGHTS : Admission to 8th and 9th classes in Technical Higher Secondary School

പെരിന്തല്‍മണ്ണ: കേരളസര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി. യുടെ കീഴില്‍ അങ്ങാടിപ്പുറം പോളിടെക്നിക് ഹോസ്റ്റലിനു സമീപം പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണ ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ എട്ട്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജനറല്‍ വിഷയങ്ങളായ ഇംഗ്ലീഷ്, മലയാളം, സാമൂഹ്യശാസ്ത്രം, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് പുറമെ കംമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഐ.ടി., ഇലക്ട്രോണിക്സ് ട്രേഡ് തിയറി, ഇലക്ട്രിക്കല്‍ ടെക്നോളജി എന്നീ ടെക്നിക്കല്‍ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സിലബസ് അനുസരിച്ചുള്ള ഇംഗ്ലീഷ് മീഡിയം ടി. എച്ച്. എസ്. എല്‍. സി. ആയിരിക്കും പത്താം തരത്തില്‍.
ഏഴാം ക്ലാസ്സോ തത്തുല്യ പരീക്ഷയോ ജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും എട്ടാം ക്ലാസിലേക്ക്അപേക്ഷിക്കാം. അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.ihrd.ac.in എന്ന വെബ്സൈറ്റില്‍ നിന്നും സ്‌കൂളില്‍ നിന്ന് നേരിട്ടും ലഭിക്കും.

അപേക്ഷകള്‍ ഓണ്‍ലൈനായി http://ihrd.kerala.gov.in/ths എന്ന ഐ.എച്ച്.ആര്‍.ഡി.യുടെ അഡ്മിഷന്‍ പോര്‍ട്ടലിലൂടെയും സമര്‍പ്പിക്കാം. അഗീകൃത സിലബസില്‍ എട്ടാം ക്ലാസ് ജയിച്ചവര്‍ക്ക് ഒമ്പതാം ക്ലാസിലേക്ക് നേരിട്ട് ചേരാവുന്നതാണ്.

sameeksha-malabarinews

കൂടുതല്‍ വിവരങ്ങള്‍ 04933 225086, 85470 21210

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!