Section

malabari-logo-mobile

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

HIGHLIGHTS : A man who was being treated for injuries in a bike accident has died

തിരൂരങ്ങാടി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗര്‍ വടക്കന്‍ തരീക്കോട്ട് ഇബ്രാഹിംകുട്ടിയാണ് മരിച്ചത്. 57 വയസ്സായിരുന്നു. ഏപ്രില്‍ 8ന് രാത്രി 8 മണിക്ക് കൊടിഞ്ഞി പാലാ പാര്‍ക്കിന്സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
ഭാര്യ: നഫീസ
മക്കള്‍: മെഹബൂബ്, ഉമൈമത്ത്, ആയിശാബി, ഷാനിബ.
മരുമക്കള്‍: സലിം, മന്‍സൂര്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!