കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന്‌ 131 പേര്‍ക്ക് രോഗബാധ

മലപ്പുറം: ജില്ലയിൽ ഇന്ന്‌ 131 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.17 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 4,130 സാമ്പിളുകൾ പരിശോധന നടത്തിയതിൽ 128 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല. കൂടാതെ മറ്റിടങ്ങളിൽ നിന്നും ജില്ലയിലെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ജില്ലയില്‍ 51,46,002 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിനാണ് ഇതുവരെ നൽകിയത്. ഇതില്‍ 30,86,168 പേര്‍ക്ക് ഒന്നാം ഡോസും 20,59,834 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Share news
error: Content is protected !!
Scroll to Top