Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്ന് 302 പേര്‍ക്ക് രോഗബാധ; 454 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : Covid 19: 302 people infected in Malappuram district today; 454 people were cured

മലപ്പുറം: ജില്ലയില്‍ ഇന്ന് 7.08 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ 302 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

454 പേരാണ് രോഗമുക്തരായത്. ജില്ലയില്‍ ഇതുവരെ 42,79,002 ഡോസ് കോവിഡ് പ്രതിരോധ വാക്സിനാണ് നല്‍കിയത്. ഇതില്‍ 29,02,980 പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 13,76,022 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയിരിക്കുന്നത്.

sameeksha-malabarinews

കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

എന്‍. വൈ. കെ ഓള്‍ ഇന്ത്യ ബോധവല്‍ക്കരണ യാത്രയ്ക്ക് തുടക്കം

ജില്ലാ നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി സംരക്ഷണം, ലഹരി വിരുദ്ധ ബോധവത്കരണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ എന്നിവ ലക്ഷ്യമാക്കി പാസ്‌ക്ക് പിലാക്കല്‍ മെമ്പര്‍മാര്‍ നടത്തുന്ന ആള്‍ ഇന്ത്യ യാത്ര ജില്ലാ കലക്ടര്‍ വി. ആര്‍ പ്രേംകുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യയുടെ മുഴുവന്‍ സംസ്ഥാനങ്ങളിലൂടെയുമായി നാലു മാസത്തോളം നീണ്ട് നില്‍ക്കുന്ന ബൈക്ക് യാത്രയില്‍ പ്രധാന സ്ഥലങ്ങളിലെല്ലാം വൃക്ഷ തൈകള്‍ നടും. പാസ്‌ക്ക് പിലാക്കല്‍ മെമ്പര്‍മാരായ ഷിബിലി മുഹ്സിന്‍, റഹൂഫ് പി, ശാഹുല്‍ ഹമീദ്, സമീര്‍ കെ.പി എന്നിവരാണ് യാത്രികര്‍. മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് നടന്ന ഫ്ലാഗ് ഓഫ് പരിപാടിയില്‍ എന്‍.വൈ.കെ ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പറമ്പന്‍ കുഞ്ഞു, സിദ്ധീഖ് പി. ടി എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!